Kerala, Maharashtra സംസ്ഥാനങ്ങളിൽ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന് സാധ്യത? കൂടുതൽ പഠനം നടത്തുമെന്ന് AIIMS Director

കേരളത്തിലും മഹരാഷ്ട്രയിലുമായി 71% പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്തെ 49% കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്ന്. ഈ കണക്കുകൾ പ്രകാരം ഇരു സംസ്ഥാനങ്ങളിലും എവിടെയും കണ്ടെത്താത്ത ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത 

Written by - Zee Malayalam News Desk | Last Updated : Feb 9, 2021, 06:54 PM IST
  • കേരളത്തിലും മഹരാഷ്ട്രയിലുമായി 71% പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്
  • കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്തെ 49% കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്ന്
  • ഈ കണക്കുകൾ പ്രകാരം ഇരു സംസ്ഥാനങ്ങളിലും എവിടെയും കണ്ടെത്താത്ത ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത
  • കേരളത്തിൽ ഓരോ മേഖലയും തുറന്ന് നൽകിയപ്പോൾ കോവിഡ് വ്യാപനം അനിയന്ത്രിതമായി ഉയർന്നു
Kerala, Maharashtra സംസ്ഥാനങ്ങളിൽ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന് സാധ്യത? കൂടുതൽ പഠനം നടത്തുമെന്ന് AIIMS Director

New Delhi: കേരളത്തിലും മഹരാഷ്ട്രയിലും കോവിഡ് 19ന്റെ പുതിയ വകഭേദങ്ങൾ (Mutant Strain of Corona Virus) കാണാൻ സാധ്യത എന്ന് AIIMS Director Dr. Randeep Guleria. ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് കണക്കുകൾ താഴേക്ക് പോകുമ്പോൾ കേരളത്തിലും മഹരാഷ്ട്രയിലും ആ കണക്കുകൾ ഓരോ ദിവസം തോറും ഉയരുകയാണ്. ഇത് ഈ രണ്ട് സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ വകഭേദങ്ങൾ കാണാൻ സാധ്യതയെന്നാണ് ​ഗലീറിയ ഐഎഎൻഎസിനോട് പറഞ്ഞത്. 

കഴിഞ്ഞ ഒരാഴ്ചയിലെ കോവിഡ് കണക്ക് (COVID Updates) എടുത്ത് നോക്കുമ്പോൾ കേരളത്തിലും മഹരാഷ്ട്രയിലുമായി 71% പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിൽ 50 ശതമാനത്തോളം കേരളത്തിൽ നിന്നുണ്ടാകുന്നതാണ്. 80,536 കേസുകളാണ് കഴിഞ്ഞ് ഒരാഴ്ചയായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ, ഇതിൽ 56932 കേസുകൾ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ 56,932 കേസിൽ 39,260 കേസുകൾ കേരളത്തിൽ നിന്നാണ്. അതായത് കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്തെ 49% കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന് കേന്ദ്രം പുറത്ത് വിട്ട കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നു. 

ALSO READ: Covid update: സംസ്ഥാനത്ത് പരിശോധന കുറഞ്ഞു, ഒപ്പം രോഗികളുടെ എണ്ണവും, 3742 പുതിയ രോഗികള്‍

ഈ കണക്കുകൾ പ്രകാരം ഇരു സംസ്ഥാനങ്ങളിലും എവിടെയും കണ്ടെത്താത്ത ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് AIIMS ഡയറെക്ടർ അറിയിച്ചു. അങ്ങനെയൊരു സാധ്യത നിലനിൽക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളും വിദ​ഗ്ധ പരിശോധന നടത്തണമെന്ന് ​റൺ​ദീപ് ​ഗലേറിയ അഭിപ്രായപ്പെട്ടു. 

കേരളം കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ മികച്ച രീതിയിലാണ് പ്രതിരോധം സൃഷ്ടിച്ചത്. എന്നാൽ പിന്നീട് ഓരോ മേഖലയും തുറന്ന് നൽകിയപ്പോൾ കോവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുകയായിരുന്നുയെന്ന് ​ഗലേറിയ പറഞ്ഞു. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്നത് കുടുതലും പ്രായമായവരിൽ കൂടിയാണെന്ന് ​ഗലേറിയ വ്യക്തമാക്കി.  ദേശീയ കൂടുംബാരോ​ഗ്യ സർവെ (NFHS) പ്രകാരം ഇന്ത്യക്കാൾ ഇരട്ടി പേരിലാണ് ആസ്തമാ (Asthma) രോ​ഗികൾ കേരളത്തിൽ ഉള്ളത്. ഇന്ത്യയിൽ ലക്ഷത്തിൽ 2,468 പേർക്ക് ആസ്തമാ ​രോ​ഗികൾ ഉള്ളപ്പോൾ കേരളത്തിൽ 4,806 പേർക്കാണ് ആസ്തമാ രോ​ഗമുള്ളത്.

ALSO READ: Cov​id Cases: സെക്രട്ടറിയേറ്റിൽ നിയന്ത്രണം,50 ശതമാനം പേർ ജോലിക്ക് ​ഹാജരായാൽ മതി

കൂടാതെ കേരളത്തിൽ ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്ത സമ്മർദം, അമിത വണ്ണമുള്ളവരുടെ കണക്ക് അധികമായതിനാലാണ് കൂടുതൽ രോ​ഗികൾ ഉടലെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ICMR ലെ സാംക്രമിക രോഗക വിഭാഗത്തിന്റെ മുൻ മേധാവി ഡോ.ലളിത് കാന്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം കേരളത്തിലെ കോവിഡ് കണക്ക് അനിയന്ത്രിതമാകുന്ന സാഹചര്യമെത്തിയപ്പോൾ കേന്ദ്രത്തിൽ നിന്നുള്ള രണ്ടം​ഗ സംഘം നിരീക്ഷണത്തിനായി അയച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News