Work From Home : കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നു; വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു
സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇനിമുതൽ പൂർണ തോതിൽ പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു.
THiruvananthapuram : സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം പിൻവലിച്ചു. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇനിമുതൽ പൂർണ തോതിൽ പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. നാളെ മുതലാണ് സ്ഥാപനങ്ങൾക്ക് പൂർണ തോതിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗാവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകളും പൂർണ തോതിൽ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം ചില വഴിച്ച തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിച്ച പണം സക്കാർ തിരികെ നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സർക്കാർ നിർദ്ദേശമനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളാണ് സിഎഫ്എൽടിസികളും ഡിസിസികലും ഒരുക്കിയത്.
കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ ചിലവായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് കോവിഡിന്റെ ഒന്നാം തരംഗത്തിന്റെയും രണ്ടാം തരംഗത്തിന്റെയും സാഹചര്യത്തിൽ സൗകര്യങ്ങൾ ഒരുക്കിയത്. സ്കൂളുകളും, കോളേജുകളും ഒക്കെ ഈ സൗകര്യത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. സിഎഫ്എൽടിസികൾ ഒരുക്കാൻ ഉപയോഗിക്കുന്ന മുഴുവൻ പണവും തിരികെ നൽകുമെന്നും സർക്കാർ അന്ന് പ്രഖ്യാപിച്ചിരുന്നു.
ALSO READ: Kerala COVID Cases | സംസ്ഥാനത്ത് ഇന്ന് 11,776 പേർക്ക് കോവിഡ്; TPR 16.49 ശതമാനം
സർക്കാർ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തദ്ദേശ സ്ഥാപനങ്ങൾ തുക ചിലവഴിച്ചത്. എന്നാൽ ഭക്ഷണത്തിന്‍റെയും കുടിവെള്ളത്തിന്‍റെയും ചെലവ് മാത്രമേ സർക്കാർ നല്കുള്ളുവെന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിൽ സർക്കാർ അറിയിച്ചു. ഇതോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായത്. എന്നാൽ ഈ തുകയും സ്ഥാപനങ്ങൾക്ക് ഇതുവരെ നൽകിയിട്ടില്ല. ചിലവായ പണം കണ്ടെത്താനുള്ള ആശങ്കയിലാണ് നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...