Kerala SSLC Plus Two Exam 2022 | എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 10ന് ശേഷം; ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ പത്തിനകം പൂർത്തിയാക്കും

Kerala SSLC Exam 2022 കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എസ്എസ്എൽസി പ്ലസ് ടു വിഎച്ച്എസ്ഇ പൊതുപരീക്ഷകൾ ഏപ്രിൽ പത്തിന് ശേഷമെ ആരംഭിക്കു എന്ന് വ്യക്തമായി.

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 09:51 PM IST
  • മാർച്ച് 31ന് ഉള്ളിൽ പാഠഭാഗമെല്ലാം പൂർത്തിയാക്കി ഏപ്രിൽ പത്തിനകം 9-ാം ക്ലാസ് വരെയുള്ള പരീക്ഷകൾ പൂർത്തിയാക്കണമെന്നാണ് യോഗത്തിൽ എടുത്ത തീരുമാനം.
  • അതേസമയം ശനിയാഴ്ച പ്രവൃത്തി ദിനമാക്കി കൊണ്ടുള്ള സർക്കാരിന്റെ തീരുമാനം മാർച്ച് 31 വരെയാക്കി ചുരുക്കി.
  • എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷ മാർച്ച് 16ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.
  • മോഡൽ പരീക്ഷയുടെ വിശദമായ ടൈം ടേബിൾ പിന്നീട് പുറത്തിറക്കും.
Kerala SSLC Plus Two Exam 2022 | എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 10ന് ശേഷം; ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ പത്തിനകം പൂർത്തിയാക്കും

തിരുവനന്തപുരം : സംസ്ഥാന എസ്എസ്എൽസി പ്ലസ് ടു പരീക്ഷ ഏപ്രിൽ പത്തിന് ശേഷമാകുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഏപ്രിൽ 10 വരെയുണ്ടാകുമെന്ന് ഇന്ന് ഫെബ്രുവരി 15ന് അധ്യാപക സംഘടനകളും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം അറിയിച്ചു. അതിനാൽ കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എസ്എസ്എൽസി പ്ലസ് ടു വിഎച്ച്എസ്ഇ പൊതുപരീക്ഷകൾ ഏപ്രിൽ പത്തിന് ശേഷമെ ആരംഭിക്കു എന്ന് വ്യക്തമാക്കുന്നു.

മാർച്ച് 31ന് ഉള്ളിൽ പാഠഭാഗമെല്ലാം പൂർത്തിയാക്കി ഏപ്രിൽ പത്തിനകം 9-ാം ക്ലാസ് വരെയുള്ള പരീക്ഷകൾ പൂർത്തിയാക്കണമെന്നാണ് യോഗത്തിൽ എടുത്ത തീരുമാനം. അതേസമയം ശനിയാഴ്ച പ്രവൃത്തി ദിനമാക്കി കൊണ്ടുള്ള സർക്കാരിന്റെ തീരുമാനം മാർച്ച് 31 വരെയാക്കി ചുരുക്കി. 

ALSO READ : Kerala SSLC Plus Two Exam 2022 | SSLC പ്ലസ് ടു മോഡൽ പരീക്ഷ തിയതി പ്രഖ്യാപിച്ചു; പൊതുപരീക്ഷ ഏപ്രിൽ മാസത്തിൽ

മുഴുവന്‍ സമയ ക്ലാസ്സുകള്‍  തുടങ്ങുന്നതിനാല്‍ അതിന് പുറമെയായി അധ്യാപകര്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിർബന്ധമല്ല . എന്നാല്‍ അസുഖംമൂലം ക്ലാസ്സില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പിന്തുണ നല്‍കാവുന്നതാണെന്ന് തീരുമാനമായി.

അതേസമയം എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ  മോഡൽ പരീക്ഷ മാർച്ച് 16ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. മോഡൽ പരീക്ഷയുടെ വിശദമായ ടൈം ടേബിൾ പിന്നീട് പുറത്തിറക്കും. പൊതുപരീക്ഷ തിയതി കൂടിയാലോചനയ്ക്ക് ശേഷം അറിയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.  

കൂടാതെ ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ സ്കൂളുകൾ തുറക്കും. 21 മുതൽ ഹാജർ നിർബന്ധം. വൈകുന്നേരം വരെ ക്ലാസുകൾ. എല്ലാ ക്ലാസിലും ഇത്തവണ വാർഷിക പരീക്ഷ നടത്തും. SSLC, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ. 21 മുതൽ എല്ലാ ക്ലാസുകളും വൈകിട്ട് വരെ. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ച വരെ. പ്രീ പ്രൈമറി ക്ലാസുകളിൽ പകുതി കുട്ടികൾ മാത്രം ക്ലാസിൽ.

ALSO READ : ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്; ഹാജർ നിർബന്ധം, വൈകുന്നേരം വരെ ക്ലാസുകൾ

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്. 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണെന്ന മന്ത്രി പറഞ്ഞു.

ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തും. ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

10, 12 ക്ലാസുകളിലെ  പാഠഭാഗങ്ങൾ  ഫെബ്രുവരി  28 നകം  പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ  ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News