Covid Protocol: സംസ്ഥാനത്ത് ഇന്ന് വിദഗ്ധരുമായി ചർച്ചയും, മന്ത്രിസഭാ യോഗവും ചേരും
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ രീതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഇന്ന് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ രീതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഇന്ന് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാന മെഡിക്കൽ ബോർഡിനെ കൂടാതെ സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്ദർ, ദുരന്ത നിവാരണ വിദഗ്ദർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ എന്നിവരും യോഗത്തിലുണ്ടാകും. വൈകുന്നേരം ഓൺലൈൻ ആയിട്ടായിരിക്കും യോഗം. അതിനു ശേഷമായിരിക്കും മന്ത്രിസഭാ യോഗം.
Also Read: Kerala COVID Udpate : ഇന്നും സംസ്ഥാനത്ത് 30,000ത്തിന് മുകളിൽ കോവിഡ് കേസുകൾ, TPR 19ന് അരികിൽ
പരിശോധനകൾക്കും ടിപിആറിനും (RTPCR) ലോക്ക്ഡൗണിനും പുറകെ പോവുന്നതിന് പകരം മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യമാണ് നിലവിലുള്ളത്. കൂടാതെ പ്രാദേശിക ലോക്ക്ഡൗണുകൾക്ക് (Lockdown) പകരം ചികിത്സാ സംവിധാനങ്ങൾ പ്രതിസന്ധിയിലാകുന്ന ജില്ലകളിൽ മാത്രം ലോക്ക്ഡൗൺ മതി എന്ന നിർദേശവുമുണ്ട്.
വാക്സിനേഷൻ മുന്നേറിയതോടെ ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞത് കണക്കിലെടുക്കണമെന്നാണ് പ്രധാന ആവശ്യം. സമഗ്ര മാറ്റം വേണമെന്ന നിർദേശം വന്നാലും കേന്ദ്രനയം, നിർദേശം എന്നിവ നോക്കിയാകും ബാക്കി തീരുമാനം.
Also Read: ആറ് ജില്ലകളിൽ RT-PCR പരിശോധന മാത്രം നടത്താൻ Covid Review Meeting തീരുമാനം
ഓണക്കാലമായതിനാൽ കഴിഞ്ഞ ആഴ്‌ച്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് മന്ത്രിസഭാ യോഗവും ചേരും. യോഗത്തിൽ കൊവിഡ് (Covid19) സാഹചര്യം പ്രതിരോധ രീതിയിലെ പുതിയ മാറ്റങ്ങളും ചർച്ച ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...