Covid Restriction Relaxation : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; തീയേറ്ററുകളിൽ ഇനി 100 ശതമാനം സീറ്റിങ്
Covid Restrictions : ബാറുകൾ, ക്ലബുകൾ, റസ്റ്റോറൻറുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിട്ടുണ്ട്.
Thiruvananthapuram : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. തീയറ്ററുകളിൽ ഇനി മുതൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും. ബാറുകൾ, ക്ലബുകൾ, റസ്റ്റോറൻറുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിട്ടുണ്ട്. പൊതു പരിപാടികളിൽ ഇനിമുതൽ 1500 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. കൂടാതെ സർക്കാർ പരിപാടികൾ ഓൺലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2524 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ALSO READ: Kerala Covid Update : സംസ്ഥാനത്ത് 2524 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; 3 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 46 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി.
വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,00,092), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,30,41,068) നല്‍കി.15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,83,148) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 34 ശതമാനം (5,19,843) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,72,052).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...