കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം (Restrictions) കടുപ്പിച്ച് ജില്ലാ ഭരണകൂടം. ഞായറാഴ്ചകളിൽ ജില്ലയിൽ ആൾക്കൂട്ടത്തിനും കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോ​​ഗവ്യാപനം വർദ്ധിക്കുന്നുണ്ടെങ്കിലും ടെസ്റ്റ് നടത്തുന്നതിനും വാക്സിൻ (Vaccine) വിതരണത്തിനും ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. ജില്ലയിലെ ആശുപത്രികളിൽ പുതുതായി 500 കിടക്കകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും ഹോം ഐസൊലേഷനിൽ ഉള്ളവരെ പരിശോധിക്കാനുള്ള നടപടികൾ കർശനമാക്കിയെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.


ശനിയാഴ്ച ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ശനിയാഴ്ച രാത്രിയോടെയാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. ലോക്ക് ഡൗണിലുള്ള (Lock Down) അത്രത്തോളം നിയന്ത്രണങ്ങൾ ഇല്ലെങ്കിലും സെമി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയുള്ള ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ തുടരും. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്ത് ഇറങ്ങരുത്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഏഴ് മണി വരെ മാത്രമേ തുറക്കാവൂ. ആരോ​ഗ്യമേഖലയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബീച്ച്, പാർക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. പൊതു 
​ഗതാ​ഗതം സാധാരണ നിലയിൽ പ്രവർത്തിക്കും. അതേ സമയം പി എസ് സി പരീക്ഷകൾ പതിവ് പോലെ നടക്കുമെന്നും കലക്ടർ സാംബശിവ റാവു അറിയിച്ചു.


ALSO READ: Covid 19 Second Wave: കൈവിട്ട് കോവിഡ് ; രാജ്യത്ത് രണ്ടര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കണക്കുകൾ


കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച നടത്താൻ ലക്ഷ്യമിട്ടത് 20,000 കൊവിഡ് പരിശോധനകളാണ്. എന്നാൽ ജനങ്ങൾ വലിയ രീതിയിൽ സഹകരിച്ചതോടെ 23,620 പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇന്ന് മാത്രം കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 5000 പേരെ പരിശോധിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.


കോഴിക്കോട് ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെ​ഗാ വാക്സിനേഷൻ (Vaccination) ക്യാമ്പുകൾ നടക്കുന്നുണ്ട്. ടാ​ഗോർ ഹാൾ, അർബൻ ഹെൽത്ത് സെന്റർ- വെസ്റ്റ്ഹിൽ, അർബൻ ഹെൽത്ത് സെന്റർ-ഇടിയങ്ങര, അർബൻ ഹെൽത്ത് സെന്റർ- മാങ്കാവ്, ഫാമിലി ഹെൽത്ത് സെന്റർ- ബേപ്പൂർ എന്നിവിടങ്ങളിലാണ് മെ​ഗാ വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്നത്. 20,000 ഡോസ് കൊവിഡ് വാക്സിൻ ജില്ലയിൽ നിലവിൽ സ്റ്റോക്കുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ കൂടുതൽ വാക്സിൻ കോഴിക്കോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: Covid 19 Second Wave: ഉത്തർപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; മാസ്ക് ഉപയോഗിക്കാതിരുന്നാൽ പിഴ 10,000 രൂപ


അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കേരളത്തിലും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. രോ​ഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്തിന് കൂടുതൽ കൊവിഡ് വാക്സിൻ ആവശ്യമാണ്. വാക്സിനേഷൻ വർധിപ്പിക്കണം. കേന്ദ്ര സർക്കാരിൽ നിന്ന് 60,84,360 ഡോസ് വാക്സിനാണ് ലഭിച്ചത്. കിട്ടിയതിൽ 56,75,138 വാക്സിൻ വിതരണം ചെയ്തു. വാക്സിനേഷനിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല പ്രകടനം നടത്തിയത് കേരളമാണ്. സീറോ വേസ്റ്റേജ് ആണ്. കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തിന്റെ പക്കൽ 5,80,880 വാക്സിനാണ് ഉള്ളത്. ഇക്കാര്യം കേന്ദ്ര ആരോ​ഗ്യവകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെകെ ശൈലജ വ്യക്തമാക്കി.


കേരളത്തിൽ കൊവിഡ് കേസ് വർധിക്കുമെന്ന പ്രതീതിയോടെ കാര്യങ്ങൾ സജ്ജീകരിച്ചിരുന്നു. വീട്ടിൽ പ്രത്യേകം ശുചിമുറി ഇല്ലാത്തവരെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കി പാർപ്പിക്കണം. കേന്ദ്ര സർക്കാർ വാക്സിൻ നൽകിയില്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പെയ്ൻ മുടങ്ങുമെന്നും ആരോ​ഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ല. എന്നാൽ കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുകയാണെങ്കിൽ ഓക്സ്ജിൻ ക്ഷാമം നേരിട്ടേക്കാമെന്ന ആശങ്കയും ആരോ​ഗ്യമന്ത്രി കെകെ ശൈലജ പങ്കുവച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.