തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രൂക്ഷമായ രീതിയിൽ വ്യാപിക്കുന്ന സഹചരയത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  രാവിലെ 11 മണിക്കാണ് യോഗം. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗത്തിൽ വിവിധ വകുപ്പിലെ മന്ത്രിമാർ, ആരോഗ്യ വിദഗ്ധർ, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും.  ഇതിനിടയിൽ വെള്ളി, ശനി ദിവസങ്ങളിൽ മാസ് കൊവിഡ് പരിശോധനയ്ക്ക് ഇറങ്ങുകയാണ് കേരളം.  രണ്ടുദിവസത്തിനുള്ളിൽ കൂടുതൽ വാക്സിൻ കേരളത്തിൽ എത്തുമെന്നാണ് സൂചന.  


ഈ രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിയിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  തിരഞ്ഞെടുപ്പുമായി പ്രവർത്തിച്ചവർക്കായിരിക്കും ഈ പരിശോധനയിൽ ആദ്യ പരിഗണന.  ഇന്നത്തെ യോഗത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ തീരുമാനം ഉണ്ടാകും.  


Also Read: Covid Second Wave: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം, ലോക്ക്ഡൗൺ വേണമോ എന്ന് ഇന്നറിയാം


ഇതിനിടയിൽ സാഹചര്യം നോക്കി 144 പ്രഖ്യാപിക്കാനുള്ള അനുമതി എല്ലാ ജില്ലാ കളക്ടർമാർക്കും നൽകിയിട്ടുണ്ട്.   പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചേക്കും എന്നും സൂചനയുണ്ട്. 


തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.  അതിന്റെ അടിസ്ഥാനത്തിൽ കണ്ടൈൻമെന്റ് സോണുകളിൽ അവശ്യ സ‍ർവ്വീസുകളൊഴികെ എല്ലാത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആരോഗ്യപ്രവർത്തകരെ ഒഴികെ കണ്ടൈൻമെന്റ് സോണുകളിൽ നിന്ന് ആളുകളെ പുറത്തേക്കും അകത്തേക്കും കടത്തില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.  


തിരുവനന്തപുരം കോർപ്പറേഷനിലെ 23 വാർഡുകളും വിളവൂർക്കൽ പഞ്ചായത്തിലെ ഒരു വാർഡും പുതിയ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.  കൊവിഡ് വ്യാപനം റൂസഖ്യമായ സ്ഥിതിയ്ക്ക് വയനാട്ടിലെ ടൂറിസത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 


Also Read: Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു


അതേസമയം ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 8778 പേർക്കാണ്.  22 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 4836 ആയിട്ടുണ്ട്.  41 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2642 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  4 ഹോട്ട്സ്പോട്ടുകൾ ഉൾപ്പടെ ഇപ്പോൾ സംസ്ഥാനത്ത് മൊത്തം 420 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.