തിരുവനന്തപുരം: കോവിഡ് (Covid Second Wave) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പുതിയ മാർഗ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവർ ഉടൻ വാക്സിനെടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് വാക്സിനേഷന് അര്‍ഹരായവരായിരിക്കണം ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.എസ്.ആര്‍.ടി.സി (Ksrtc), ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വേഗം വാക്‌സിന്‍ സ്വീകരിക്കണം.  ഇതിനായി വിവിധ ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.


ALSO READ : Covid 19: ആഗോളതലത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 3 മില്യൺ കടന്നു; രോഗവ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്


വാക്‌സിനേഷനുമായി (vaccination) ബന്ധപ്പെട്ട ഒരോ ജില്ലകളിലും വിവിധ ട്രേഡ് യൂണിയന്‍ സംഘടനാ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.  സെക്ടറല്‍ മജിസ്ട്രേറ്റുമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ശ്രമിക്കുന്നത്.


അതേസമയം സമീപകാലത്തെ ഏറ്റവും വലിയ കോവിഡ് കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ചതത് രോഗികളുടെ എണ്ണം 5000 കടന്നിരിക്കുകയാണ്. രണ്ടാമത്തെ കോവിഡ് വ്യാപനത്തിൻറെ ഭാഗമായിരിക്കും ഇതെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.കഴിഞ്ഞ ദിവസമുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.


ALSO READ : Kerala Covid Update : സംസ്ഥാനത്ത് കോവിഡ് വീണ്ടും ഗണ്യമായി വര്‍ധിക്കുന്നു, ഇന്ന് 3000 ത്തിന് മുകളില്‍ കോവിഡ് കേസുകള്‍


കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആയി ഉയർന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താനൊരുങ്ങുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.