Thiruvananthapuram :  സംസ്ഥാനത്ത് നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ (Lockdown Restrictions) ഒരാഴ്ചയും കൂടി നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന അവലോകന യോഗത്തിലാണ് തീരുമാനം. നാളെ മുതൽ TPR 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും (Triple Lockdown)


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ടിപിആർ അടിസ്ഥാനത്തിൽ നിശ്ചയിച്ചിരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചു. ഒരാഴ്ചയായി ടിപിആർ പത്ത് ശതമാനത്തിൽ നിന്ന് കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചിരക്കുന്നത്.


ALSO READ : Kerala COVID Update : വീണ്ടും 13,000 കടന്ന് കേരളത്തിലെ കോവിഡ് കണക്ക്, ടെസ്റ്റ് പോസിറ്റിവിറ്റിയിലും വർധനവ്


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും. അതേസമയം ടിപിആര്‍ 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തും. ടിപിആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.


ALSO READ : Private Covid Vaccine Centers Hospitals: ഇതാണ് കേരളത്തിലെ സ്വകാര്യ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ,വാക്സിനേഷൻ എളുപ്പത്തിനായി പരിശോധിക്കാം


എ വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന പ്രദേശങ്ങളുടടെ ടിപിആർ ആറ് ശതമാനത്തിൽ താഴെയാക്കി. 6-12 ശതമാനം വരെ ബി കേറ്റഗറിയിലും 12-18 വരെ സീ കേറ്റഗറിയിലും ഉൾപ്പെടുത്തി. 18ന് മുകളിലുള്ള പ്രദേശങ്ങളെയാണ് ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


ഈ 18 ശതമാനം ടിപിആറുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. നേരത്തെ 24 ശതമാനം ടിപിആർ ഉണ്ടായിരുന്നു പ്രദേശത്തെയാണ് ഡി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്.


ALSO READ : Covid Third Wave: കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ കോവിഡ്​ വ്യാപന ഭീഷണിയില്‍, മുന്നറിയിപ്പുമായി US ഗവേഷക


സംസ്ഥാനത്ത് എ വിഭാഗത്തിൽ 165 പ്രദേശങ്ങളാണുള്ളത്. ബി വിഭാഗത്തിൽ 473-ും സിയിൽ 318 പ്രദേശങ്ങളാണ്. 18 ശതമാനം ടിപിആറുള്ള ഡി വിഭാഗത്തിൽ പെടുന്ന 80 പ്രദേശങ്ങളിലാണ് ടിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.