തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്കാണ് കൊവിഡ് (Covid19) സ്ഥിരീകരിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 499 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ന് കോവിഡ് (Covid19) സ്ഥിരീകരിച്ചത് എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനെയാണ്.  


കഴിഞ്ഞ 24 മണിക്കൂറിനകം UK ല്‍ നിന്നുവന്ന ഒരാള്‍ക്കാണ്  കൊവിഡ് (Covid19) സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ UK ല്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇതുവരെ മൊത്തം 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.


Also Read: Thank you India; ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യസംഘടന മേധാവി


കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,066 സാമ്പിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ആണ്. റുട്ടീന്‍ സാമ്പിള്‍, സിബി നാറ്റ്, സെന്റിനല്‍ സാമ്പിള്‍, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,10,023 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളും കോവിഡ്19 (Covid19) മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 3587 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 16, തിരുവനന്തപുരം, തൃശൂര്‍, വയനാട് 6 വീതം, എറണാകുളം 5, കൊല്ലം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് (Health Workers) ഇന്ന് രോഗം ബാധിച്ചത്.


Also Read: COVID 19: Dubai-യിലെ ഹോട്ടലുകൾക്ക് പുതിയ ചട്ടങ്ങൾ


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.  ഇതോടെ 72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,08,377 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 


ഇവരില്‍ 1,99,889 പേര്‍ വീടുകളിലും 11,935 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1282 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 3 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്.  3 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.