Covid വ്യാപനം കുറയുന്നു, കഴിഞ്ഞ 5 മാസത്തെ ഏറ്റവും കുറഞ്ഞ കോവിഡ് വ്യാപന നിരക്കില്‍ കേരളം
കോവിഡ് വ്യാപനത്തില്‍ വ്യക്തമായ കുറവ് രേഖപ്പെടുത്തി സംസ്ഥാനം. കോവിഡിനെ നേരിടാന്‍ സംസ്ഥാനം കൈക്കൊണ്ട പ്രതിരോധ നടപടികള്‍ ഫലം കണ്ടുതുടങ്ങി.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ വ്യക്തമായ കുറവ് രേഖപ്പെടുത്തി സംസ്ഥാനം. കോവിഡിനെ നേരിടാന്‍ സംസ്ഥാനം കൈക്കൊണ്ട പ്രതിരോധ നടപടികള്‍ ഫലം കണ്ടുതുടങ്ങി.
കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ കോവിഡ് (Covid-19) വ്യാപന നിരക്കാണ് നിലവില്‍ സംസ്ഥാനത്തുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പരമാവധി വേഗത്തില്‍ വാക്‌സിനെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനെതിരെ സംസ്ഥാനത്ത് പ്രചാരണം നടക്കുന്നതായും മുഖ്യമന്ത്രി സൂചിപ്പിച്ചു.
വാക്‌സിനേഷന്‍ കൊണ്ട് പെട്ടെന്ന് ആശ്വാസം ലഭിക്കില്ല. ഒരാള്‍ക്ക് കോവിഡില്‍ നിന്ന് 70 മുതല്‍ 80 ശതമാനം വരെ സുരക്ഷ ലഭിക്കണമെങ്കില്‍ രണ്ട് ഡോസുമെടുത്ത് 14 ദിവസം കഴിയണം. അതുകൊണ്ട് വാക്‌സിന്‍ എടുത്തു എന്ന് കരുതി കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്‌ച പാടില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ സോപ്പുപയോഗിച്ച് ശുചിയാക്കുക മുതലായ രോഗവ്യാപനത്തെ പ്രതിരോധിക്കാനുളള മാര്‍ഗ്ഗങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തുടര്‍ന്നും ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ അഞ്ച് ലക്ഷത്തില്‍ പരം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി. ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നമുണ്ടായതായി റിപ്പോര്‍ട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര് 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര് 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ ബാധ സ്ഥിരീകരണം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 366, കൊല്ലം 293, മലപ്പുറം 275, എറണാകുളം 229, തൃശൂര് 221, കോട്ടയം 207, പത്തനംതിട്ട 205, കണ്ണൂര് 181, ആലപ്പുഴ 202, തിരുവനന്തപുരം 126, പാലക്കാട് 43, കാസര്‍ഗോഡ് 77, വയനാട് 57, ഇടുക്കി 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
15 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. ബ്രിട്ടനില്‍നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4287 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,764 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല് സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,18,40,927 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 42,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,27,826 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Also read: Covid Update: പ്രതിരോധം ഫലം കാണുന്നു, കേരളത്തില്‍ Covid വ്യാപനം കുറയുന്നു
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,062 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,70,954 പേര്‍ വീട്/ഇന്സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6108 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
Also read: Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്
ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കി. നിലവില് ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പതിവ് കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഈ വിവരങ്ങള്‍
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...