തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ്‌ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന്  ശേഷമാണ് സംസ്ഥാനത്ത് Covid-19  വ്യാപനം  വര്‍ദ്ധിച്ചത് എന്നും എന്നാല്‍  ആശങ്കപ്പെട്ടത് പോലെ കോവിഡ് വ്യാപനം കൂടിയിട്ടില്ല എന്നും  ആരോഗ്യമന്ത്രി കെ കെ ശൈലജ  (K K Shailaja) പറഞ്ഞു. 


പ്ര​തി​ദി​നം ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​ക്കൊ​ന്നും രോഗികളുടെ എണ്ണം ഉയരാത്തത് ആശ്വാസം നല്‍കുന്നതാണെന്നും ജാ​ഗ്ര​ത​യോ​ടു​ള്ള നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ഇത് കുറഞ്ഞതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറില്‍ 5,771 പേര്‍ക്കാണ്  കോവിഡ് -19 സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  5,999 പേര്‍  രോഗമുക്തി നേടി. 


 19 പേരുടെ മരണംകൂടി  കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ ആകെ മരണം 3,682 ആയി. 


കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്.  ഇതുവരെ ആകെ 94,59,221 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 


Also read: UAE: യാത്രാ ചട്ടങ്ങളില്‍ മാറ്റം, RT-PCR Test സമയപരിധി കുറച്ചു


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും  11,809 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Also read: Covid-19: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍


ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 404 ഹോട്ട് സ്പോട്ടുകളാണുള്ളത്.