തിരുവനന്തപുരം: സംസ്ഥാന കോവിഡ് ആശങ്ക ദിനംപ്രതി വർധിക്കുന്നു. 10 ശതമാനം നിരക്കിലാണ് എല്ലാ ദിവസവും കോവിഡ് നിരക്ക് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 5000ത്തിന് മുകളിൽ കോവിഡ് റിപ്പോ‌ർട്ട് ചെയ്യുന്ന സംസ്ഥാനത്ത് ആശ്വാസം എന്ന് പേരിൽ ഇന്നത്തെ കണക്ക് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ സാധരണയായി 50,000 മുതൽ 60,000 വരെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സ്രവങ്ങളാണ് ടെസ്റ്റ് ചെയ്ത്. അതിൽ 9.91 ശതമാനം കോവിഡ് രോ​ഗം ബാധിതിരാകുന്നു എന്ന കണക്ക ദിനംപ്രതി ഉയ‌‍രുന്ന കോവിഡ് ആശങ്കയാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കോവി‍ഡ് ബാധിതരുള്ളത് കേരളത്തിലാണ്. ഇന്ന് 3527 പേർക്കാണ് സംസ്ഥാനത്ത് കോവി‍ഡ് സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലകൾ തിരിച്ചുള്ള കണക്ക്-


കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52.


ALSO READ: ശബരിമലയ്ക്ക് പോവാൻ ഇനി RT-PCR നിർബന്ധം


കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) നിരക്ക് 9.91 ആണ്. സംസ്ഥാനത്ത് 34 ആരേ​ഗ്യ പ്രവർത്തകർക്കാണ് കോവിഡ് ബാധയുണ്ടായിരിക്കുന്നത്. കോവിഡ് ബാധിച്ചവരിൽ 324  പേരുടെ ഉറവിടം വ്യക്തമല്ല. 63 പേർ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരാണെങ്കിൽ 3106 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗ ബാധയുണ്ടായിരിക്കുന്നത്. 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,752 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,68,733 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


ALSO READ: സൗദി കിരീടാവകാശി കോവിഡ് വാക്സിൻ സ്വീകരിച്ചു


ഇന്ന് 21 മരണങ്ങളാണ് (COVID Death) കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 2951 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,59,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.  ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy