ശബരിമലയ്ക്ക് പോവാൻ ഇനി RT-PCR നിർബന്ധം

48 മണിക്കൂർ മുമ്പെടുത്ത RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്. ഹൈക്കോടതി തീർഥാടകരുടെ എണ്ണം 5,000 ആക്കി വർദ്ധിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 26, 2020, 05:45 PM IST
  • 48 മണിക്കൂർ മുമ്പെടുത്ത RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്
  • ഹൈക്കോടതി തീർഥാടകരുടെ എണ്ണം 5,000 ആക്കി വർദ്ധിപ്പിച്ചു
  • ഇന്ന് മണ്ഡലപൂജയ്ക്ക് ശേഷം ക്ഷേത്ര നട അടയ്ക്കും.
ശബരിമലയ്ക്ക് പോവാൻ ഇനി RT-PCR നിർബന്ധം

പത്തനംതിട്ട: ശബരിമലയിൽ ഇന്നുമുതൽ COVID RT-PCR പരിശോധന നിർബന്ധമാക്കി. ദർശനത്തിന് 48 മണിക്കൂർ മുൻപ് എടുത്ത പരിശോധനാ ഫലമാണ് വേണ്ടത്. RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർത്ഥാടകർ  ഹാജരാക്കണം അല്ലാത്തവർക്ക് ദർശനം അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നടത്തിയ പ്രസ്താവനയിൽ പറയുന്നു. 

അടുത്തിടെയാണ് ശബരിമലയിൽ (Sabarimala) തീർഥാടകരുടെ എണ്ണം 5,000 ആക്കി വർദ്ധിപ്പിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത് നിലവിലെ സാഹചര്യത്തിൽ തീർഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചാൽ അത് കൊവിഡ് നിയന്ത്രണങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു സർക്കാർ നിലപാട്. 

ALSO READ: Palakkad Honour Killing: പെൺകുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ

എന്നിരുന്നാലും, തങ്ക അങ്കി ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ദേവസ്വം ബോർഡ് (Travancore Devasom Board) പരിമിതപ്പെടുത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച സ്വീകരണ സ്ഥലങ്ങളിൽ മാത്രമേ രഥം നിറുത്തിയിരുന്നുള്ളു. ഇന്ന് മണ്ഡലപൂജയ്ക്ക് ശേഷം ക്ഷേത്ര നട അടയ്ക്കും. 

ALSO READ: നിയുക്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ ഫോണിലൂടെ അഭിനന്ദിച്ച് Mohanlal

കൊവിഡിനെ (COVID 19) തുടർന്ന് സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ ശബരിമലയിലെ വരുമാനത്തിൽ വൻ ഇടിവ് വന്നതായി റിപ്പോർട്ടുണ്ട്. ശബരിമലയിൽ ദൈനം ദിന പ്രവർത്തനങ്ങൾക്കായി ഒരു ദിവസം ബോർഡിന് വേണ്ടത് 50 ലക്ഷത്തിൽപ്പരം രൂപയാണ്. എന്നാൽ 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമെ ഇതുവരെ ലഭിച്ചിട്ടുള്ളു. കൊവിഡ് നിയന്ത്രണങ്ങളെതുടർന്ന് മണ്ഡലകാലത്ത് ഇതുവരെ ദർശനം നടത്തിയത് 71,706 പേർ മാത്രമാണ്.  തീർത്ഥാടന കാലയളവിൽ ഇതുവരെ 390 പേർക്കാണ് കൊവിഡ് ബാധിച്ചത്. 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News