തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു.  വാക്സിൻ മാർഗ്ഗ നിർദേശം കേന്ദ്രം പരിഷ്ക്കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.  


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ നൽകിയിരുന്ന മുൻഗണന തുടരും.  സംസ്ഥാനത്ത് വാക്സിനേഷൻ (Covid Vaccination) തുടങ്ങിയിട്ട് 5 മാസം കഴിഞ്ഞ ശേഷം പ്രായപരിധി പരിഗണനകൾക്ക് അപ്പുറമുള്ള വാക്സിനേഷന് തീരുമാനമെത്തിയിരിക്കുകയാണ്.    കേന്ദ്രം ഈ മാസം 21 നാണ് 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഫ്രീ വാക്സിൻ ഉറപ്പാക്കിയുള്ള പദ്ധതിയുടെ മാർഗനിർദ്ദേശം പുറത്തിറക്കിയത്. 


Also Read: Covid19: 18 മുതലുള്ളവരുടെ വാക്സിനേഷന് ഇന്ന് തുടക്കം, 20തരം രോഗങ്ങളുള്ളവർക്ക് മുൻഗണന


ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കിയത്.  എന്തായാലും ഈ ഉത്തരവ് പ്രകാരം പതിനെട്ട് കഴിഞ്ഞ ആർക്കും വാക്സിനേഷൻ എടുക്കാം.  ഫ്രീ വാക്സിനേഷൻ പ്രഖ്യാപിച്ചെങ്കിലും വാക്സിൻ ലഭ്യത തന്നെയാണ് ഇപ്പോഴും പ്രശ്നം.  


പ്രതിദിനം രണ്ടര ലക്ഷം പേർക്ക് വാക്സിൻ നൽകാൻ സംസ്ഥാനത്തിന് ശേഷിയുണ്ടെങ്കിലും ഇത്രയും വാക്സിൻ ലഭിക്കുന്നില്ല എന്നത് മറ്റൊരു സത്യമാണ്.  അതുകൊണ്ടുതന്നെ വാക്സിൻ പ്രഖ്യാപനം ആയിയെങ്കിലും വാക്സിനായി ഇവർ കാത്തിരിക്കേണ്ടി വരും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.