Covid19: 18 മുതലുള്ളവരുടെ വാക്സിനേഷന് ഇന്ന് തുടക്കം, 20തരം രോഗങ്ങളുള്ളവർക്ക് മുൻഗണന

വാക്സിന്‍ അനുവദിച്ചവര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ സന്ദേശം ലഭിക്കും

Written by - Zee Malayalam News Desk | Last Updated : May 17, 2021, 09:34 AM IST
  • വാക്സിന്‍ അനുവദിച്ചവര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ സന്ദേശം ലഭിക്കും
  • വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇവർക്ക് പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തും
  • രണ്ടാം ഡോസ് വേണ്ടവരും ഒാൺലൈനായി രജിസ്റ്റർ ചെയ്യണം
  • അതേസമയം കോവിൻ പോർട്ടലിൽ ആകെ ആശയക്കുഴപ്പം തുടരുകയാണ്
Covid19: 18 മുതലുള്ളവരുടെ വാക്സിനേഷന് ഇന്ന് തുടക്കം, 20തരം രോഗങ്ങളുള്ളവർക്ക് മുൻഗണന

തിരുവനന്തപുരം: 18 വയസ്സ് മുതലുള്ളവരുടെ വാക്സിനേഷൻ (Covid Vaccination) പ്രക്രിയക്ക് ഇന്ന് മുതൽ തുടക്കം.പ്രമേഹം, വൃക്ക, കരള്‍-ഹൃദ്രോഗം തുടങ്ങി 20തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. സ്പോട്ട് രജിസ്ട്രേഷനുകൾ അനുവദിക്കില്ല. പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമായിരിക്കും വാക്സിൻ നൽകുക.

വാക്സിന്‍ അനുവദിച്ചവര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ സന്ദേശം ലഭിക്കും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇവർക്ക് പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. അപ്പോയിന്‍മെന്റ് എസ് എം എസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

ALSO READ : Cyclone Tauktae ശക്തമായ ചുഴലിക്കാറ്റായി മാറി, കേരളത്തിൽ അടുത്ത 24 മണിക്കൂറത്തേക്ക് കനത്ത ജാഗ്രത

രണ്ടാം ഡോസ് വേണ്ടവരും ഒാൺലൈനായി രജിസ്റ്റർ ചെയ്യണം. വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഏതാണ്ട് 40000 പേരാണ് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതായി പറയുന്നത്. ഇതിൽ തന്നെ 11,625 പേരുടെ അപേക്ഷകൾ മതിയായ തെളിവില്ലാത്തതിനാൽ തള്ളിക്കളഞ്ഞു.

ALSO READ : ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നത് മൂന്ന് ദിവസം  

അതേസമയം കോവിൻ പോർട്ടലിൽ ആകെ ആശയക്കുഴപ്പം തുടരുകയാണ് രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് പോലും വാക്സിൻ ലഭ്യമാകുന്നില്ല. ഇതിനുള്ള സമയം എപ്പോഴാണ് എങ്ങിനെയാണ് എന്ന് പോലും ആളുകൾക്ക് അറിയാനാവുന്നില്ലെന്നതാണ് സത്യം.

ALSO READ : ഒറ്റ ഡോസിൽ ഫലം. സ്ഫുട്നിക് ലൈറ്റ് ഇന്ത്യയിലേക്ക് എത്തിക്കാൻ റഷ്യ

കൂടുതൽ വാക്സിൻ എത്തുമെന്ന് അറിയിക്കുമ്പോഴും ഇതിൽ ഇപ്പോഴും പല വിധത്തിലുള്ള വ്യക്തത വരാനുണ്ട്. മൂന്ന് ലക്ഷം വാക്ലിനുകൾ  കേരളത്തിന് നൽകുമെന്നാണ് കേന്ദ്ര അറിയിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News