പത്തനംതിട്ട: കന്നുകാലി സംരക്ഷണ മേഘലയിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണ് ഈ സമൃദ്ധ പദ്ധതിയെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി അഭിപ്രായപ്പെട്ടു.
പത്തനംതിട്ടയിൽ  ഈ സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ശ്രീമതി ചിഞ്ചു റാണി.


COMMERCIAL BREAK
SCROLL TO CONTINUE READING

കന്നുകാലികൾക്ക് ഏറ്റവും നൂതനമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിറ്റി ഡിവൈസ് നൽകുന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാകുന്നതോടെ ഈ മേഘലയിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉത്ഘാടന പ്രസംഗത്തിൽ മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. 

Read Also: ഒന്ന് കാഞ്ചി വലിച്ചാല്‍ 30 വെടിയുണ്ടകള്‍... ആവേശം പകര്‍ന്ന് പോലീസിന്റെ ആയുധ പ്രദര്‍ശനം


കേരളത്തിൽ 14 ലക്ഷത്തോളം കന്നുകാലികൾ ഉണ്ടെന്നാണ് ലൈവ് സ്‌റ്റോക്ക് സെൻസസ് പ്രകാരമുള്ള കണക്ക്. ഇവയുടെ എല്ലാം ജനിച്ച ദിവസം മുതലുള്ള വിവരങ്ങൾ ലഭ്യമാകുന്നതിനാൽ ഓരോ മൃഗങ്ങളെയും തിരിച്ചറിയുന്നതിനും സംസ്ഥാനത്തെ മുഴുവൻ ക്ഷീര കർഷകരുടെയും അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഈ സമൃദ്ധി ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. 


രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടലാണ് സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഇ-സമൃദ്ധ മൊബൈല്‍ ആപ്പിന്റെ പ്രകാശനവും, വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഓമല്ലൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,കർഷകർ  തുടങ്ങിയവർ പങ്കെടുത്തു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.