കൊല്ലം : സിപിഐ നേതാവും കരുനാഗപ്പള്ളി മുൻ എംഎൽഎമായിരുന്ന ആർ രാമചന്ദ്രൻ അന്തരിച്ചു. 62 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് നവംബർ 21ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ആർ രാമചന്ദ്രൻ. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാണ്.  സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

2016 നിയമസഭ തിരഞ്ഞെടുപ്പിലാണ് രാമചന്ദ്രൻ കരുനാഗപ്പള്ളിയുടെ എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസിന്റെ സി ആർ മഹേഷിന് 1759 വോട്ടിന് തോൽപ്പിച്ചായിരുന്നു എൽഡിഎഫിന്റെ രമാചന്ദ്രൻ നിയമസഭയിലേക്കെത്തുന്നത്. എന്നാൽ 2021 തിരഞ്ഞെടുപ്പിൽ സി ആർ മഹേഷിനോട് ആർ രാമചന്ദ്രൻ പരാജയപ്പെടുകയും ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.