തിരുവനന്തപുരം: മുസ്ലീം ലീഗ് ഇടതുപക്ഷത്തേക്കോ എന്ന ചോദ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ . നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലീഗിനെ കൂടെക്കൂട്ടിയാൽ എൽഡിഎഫിന് ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. എഡിറ്റർ മഞ്ജുഷ് ഗോപാലുമായി സംസാരിക്കുകയായിരുന്നു കാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലീഗിനെ ഇടതുപക്ഷം കൂടെക്കൂട്ടിയാൽ അത് ബിജെപിക്കാവും ഗുണം ചെയ്യുക. ലീഗിനെ കൂട്ടുന്നതിനോട് എൽഡിഎഫ് ഘടകകക്ഷികൾക്ക് ഏകാഭിപ്രായവുമില്ല.  തോമസ് ഐസക്ക് ഫേസ്ബുക്കിൽ പികെ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചതിലും കെ ടി ജലീൽ ലീഗ് നേതാക്കളോട് സൗഹൃദം പങ്കിട്ടതിലും അസാധാരണമായി ഒന്നും തോന്നേണ്ടതില്ല.


മുഖ്യമന്ത്രി ലീഗിന്റെ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് പറയുന്നത് കേരള രാഷ്ട്രീയത്തെ ലളിതമായി കാണുന്നവരാണ്. കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് വന്നതും ലളിതമായി തുടങ്ങിയ ഇത്തരം നീക്കത്തിലൂടെയാണല്ലോ എന്ന ചോദ്യത്തിന്  നിലപാട് പറയാതെയുള്ള വിലപേശലിനെ സിപിഐ അനുകൂലിക്കില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി.


കാനത്തിൻറെ വാക്കുകൾ


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.