നേട്ടമുണ്ടാകുമ്പോൾ സിപിഐയുടെ കഴിവ്, കോട്ടമുണ്ടാകുമ്പോൾ ഞങ്ങൾക്ക് പങ്കില്ല- വിലകുറഞ്ഞ രാഷ്ട്രീയം പാടില്ലെന്ന് കാനം
പൊതുരാഷ്ട്രീയം അംഗീകരിച്ച് മുന്നോട്ടുപോകുക എന്നത് ഒരു മുന്നണിയിൽ നിൽക്കുമ്പോൾ എല്ലാ ഘടകകക്ഷികൾക്കും ബാധ്യതയുള്ളതാണ്
ആലപ്പുഴ: എന്തെങ്കിലും നേട്ടമുണ്ടാകുമ്പോൾ അത് തങ്ങളുടെ കഴിവെന്നും കോട്ടം വന്നാൽ അതിൽ പങ്കില്ലെന്നും പറയുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.
പൊതുരാഷ്ട്രീയം അംഗീകരിച്ച് മുന്നോട്ടുപോകുക എന്നത് ഒരു മുന്നണിയിൽ നിൽക്കുമ്പോൾ എല്ലാ ഘടകകക്ഷികൾക്കും ബാധ്യതയുള്ളതാണ്. എല്ലത്തരത്തിലുമുള്ള നേട്ടങ്ങളും കോട്ടങ്ങളും തുല്യമായി പങ്കിടേണ്ടി വരും. മുന്നണിയുടെ സുഖ-ദുഃഖങ്ങൾ പങ്കിടാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും കാനം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
Also Read : എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ
വ്യക്തമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നവർക്ക് മാത്രമേ പാർട്ടിയിൽ സ്ഥാനമുള്ളൂ. ചിലരെല്ലാം ചിലപ്പോഴൊക്കെ ഇതെല്ലാം മറന്നു പോകുന്നുണ്ടെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി നടക്കും.
ആലപ്പുഴയിൽ നിലനിൽക്കുന്ന സിപിഐ - സിപിഐഎം പോരിന് ശാശ്വത പരിഹാരം കാണുകയാണ് നേതാക്കളുടെയും ലക്ഷ്യമെന്നാണ് സൂചന. അതേസമയം സമ്മേളനത്തിൻറെ രാഷ്ട്രീയ റിപ്പോർട്ടിൽ പാർട്ടിയിലെ വിവാഭാഗീയത പുറത്തുവരുമെന്നും ചില സൂചനകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...