Binoy Viswam: രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല; ബിനോയ് വിശ്വം
രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും സിപിഐ വഴങ്ങിയില്ല. എകെജി സെന്ററിൽ ഉഭയകക്ഷി ചർച്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറി വിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തമ്മിൽ ചർച്ച നടത്തി.
തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ സിപിഐ നിലപാട് വ്യക്തമാക്കി. തർക്കമുണ്ടായാൽ കേരള കോൺഗ്രസ് എം മുന്നണി വിടുമെന്ന സിപിഎമ്മിന്റെ ആശങ്ക സെക്രട്ടറി എം വി ഗോവിന്ദൻ ബിനോയ് വിശ്വത്തോട് പങ്കുവെച്ചുവെങ്കിലും സിപിഐ മുഖവിലയ്ക്കെടുത്തിട്ടില്ല. തിങ്കളാഴ്ച ഇടതുമുന്നണി യോഗവും സംസ്ഥാന സെക്രട്ടറിയേറ്റും ചേർന്ന് സീറ്റ് നിർണയത്തിൽ അന്തിമ ധാരണയിലെത്തിയേക്കും.
രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും സിപിഐ വഴങ്ങിയില്ല. എകെജി സെന്ററിൽ ഉഭയകക്ഷി ചർച്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറി വിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തമ്മിൽ ചർച്ച നടത്തി. സിപിഐക്ക് അവകാശപ്പെട്ട സീറ്റ് കിട്ടിയേ മതിയാകൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബിനോയ് വിശ്വം. കടുംപിടുത്തം വിട്ട് മുന്നണിയുടെ കെട്ടുറപ്പിന് സഹകരിക്കണമെന്ന് സിപിഎം ചർച്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ, സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച നിലപാടിലാണ് സിപിഐ.
ALSO READ: മമ്മൂട്ടിയുടെ കൈത്താങ്ങ്: നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കെയർ ആൻഡ് ഷെയർ
എൽഡിഎഫിനുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ സിപിഎമ്മിൻ്റെ പ്രതിനിധി രാജ്യസഭയിലേക്ക് പോകും. രണ്ടാമത്തെ സീറ്റിനായി മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ രംഗത്ത് വന്നതാണ് എൽഡിഎഫിന് തലവേദനയായത്. കേരള കോൺഗ്രസ് എമ്മും ആർജെഡിയും എൻസിപിയും പിന്നാലെ സീറ്റ് ആവശ്യം കടുപ്പിച്ചതോടെ ഇക്കാര്യം കീറാമുട്ടിയായി. പത്രിക സമർപ്പണത്തിനുള്ള സമയമായിട്ടും സീറ്റ് ധാരണയിൽ ഇടതു പാർട്ടികളിൽ സമവായമായിട്ടില്ല. തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും തുടർന്ന് ഇടതുമുന്നണി യോഗത്തിലും സീറ്റ് ധാരണയിൽ സമവായത്തിലെത്താനാണ് നീക്കം. തങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐ നേതൃത്വം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും അറിയിച്ചതിന് പിന്നാലെയാണ് കേരള കോൺഗ്രസും ആവശ്യം കടുപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy