തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞെന്ന് പോലീസ്  വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ ആറുപേരിൽ മൂന്ന് പേർ ആറ്റുകാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ബൈക്കുകളിൽ എത്തിയവർ ഓഫീസിന് നേർക്ക് കല്ലെറിഞ്ഞുവെന്നാണ് ജീവനക്കാർ പറയുന്നത്. ആക്രമണത്തിൽ ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. പോലീസ് പിന്തുടർന്നെങ്കിലും അക്രമിസംഘത്തെ പിടികൂടാൻ സാധിച്ചില്ല. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സിസിടിവി കേന്ദ്രീകരിച്ചും അക്രമിസംഘം എത്തിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുമാണ് പോലീസ് അന്വേഷണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപിച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ജില്ലാ സെക്രട്ടറി ആരോപിച്ചത്. വഞ്ചിയൂർ സംഘർഷത്തിന്റെ തുടർച്ചയാണിതെന്നും ആനാവൂർ നാ​ഗപ്പൻ പറ‍ഞ്ഞിരുന്നു. 


ALSO READ: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം


എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലർ ഗായത്രി ബാബുവിന് എബിവിപിക്കാർ നിവേദനം നൽകിയതിനെ സംബന്ധിച്ചായിരുന്നു വഞ്ചിയൂരിൽ എബിവിപി-സിപിഎം സംഘർഷം ഉണ്ടായത്. സംഘർഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. വഞ്ചിയൂരിലെ സംഘർഷത്തിൽ പരിക്കേറ്റവരടക്കമുള്ളവരാണ് മേട്ടുക്കടയിൽ സിപിഎം ഓഫീസിന് കല്ലെറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.


വഞ്ചിയൂരിലെ സംഘർഷത്തിന് ശേഷം ആറ്റുകാലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന എബിവിപി പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് പുലർച്ചെ എത്തി സിപിഎം ഓഫീസ് ആക്രമിച്ചത്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എങ്ങനെ പ്രതികളാകുമെന്നാണ് ബിജെപി നേതാക്കളുടെ ചോദ്യം. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇവരാണ് പ്രതികളെന്ന് വ്യക്തമാണെന്ന മറുപടിയാണ് പോലീസ് നൽകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.