കണ്ണൂര്‍:  CPM District Convention: സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കണ്ണൂരിൽ തുടക്കം. രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ഒന്‍പത് മുപ്പതിന് സമ്മേളന നഗരിയായ മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നില്‍ മുതിര്‍ന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ഒ.വി നാരായണന്‍ പാതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാകും. 


Also Read: പിജി ഡോക്ടര്‍മാര്‍ സമരത്തിൽ നിന്ന് പിന്മാറണം, ഇല്ലെങ്കിൽ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്


18 ഏരിയാകമ്മിറ്റികളില്‍ നിന്നുളള 250 പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും ജില്ലയില്‍ നിന്നുളള സംസ്ഥാന കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, പി.കെ ശ്രീമതി, കെ കെ ശൈലജ ടീച്ചർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവരും പങ്കെടുക്കും.


പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ നേതൃത്വത്തിനും സര്‍ക്കാരിനും നേരെ രൂക്ഷമായ വിമര്‍ശനങ്ങളൊന്നും ഉയരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. 


Also Read: സൈനിക മേധാവി ബിപിൻ റാവത്തിന് രാജ്യം ഇന്ന് യാത്രാമൊഴി നൽകും


എങ്കിലും പി ജയരാജനെതിരായ പാര്‍ട്ടി നടപടി, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍, തലശേരിയില്‍ സിഒടി നസീറിനെതിരെ നടന്ന കൊലപാതക ശ്രമം പി ജയരാജനില്‍ ചാരാന്‍ എ എന്‍ ഷംസീര്‍ ശ്രമിച്ചെന്ന ആരോപണം തുടങ്ങിയ നിരവധി കാര്യങ്ങൾ ചൂടേറിയ ചര്‍ച്ചക്ക് വഴി തെളിച്ചേക്കും.  ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.വി ജയരാജന്‍ തന്നെ തുടരാനാണ് സാധ്യത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.