Palakkad Byelection 2024: വിഡിയോ ഹാക്കിങ് അല്ല! രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎം എഫ്ബി പേജിൽ അപ്ലോഡ് ചെയ്തത് അഡ്മിൻ
Palakkad Byelection 2024: ഫെയ്സ് ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പാർട്ടി ഇത് വരെ പരാതി നൽകിയിട്ടില്ല.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഡിയോ സിപിഎം പത്തനംതിട്ട ഫെയ്സ്ബുക്ക് പേജിൽ പ്രചരിച്ചത് ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. പേജിന്റെ അഡ്മിൻമാരിൽ ഒരാളാണ് വിഡിയോ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തി.
ഇതോടെ പേജ് ഹാക്ക് ചെയ്തതാണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം പൊളിഞ്ഞു. വിഡിയോ വന്നതിന് പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനലിൽ അഴിച്ച് പണി നടന്നു. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി.
Read Also: എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ
'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ 63000-ത്തോളം ഫോളോവേഴ്സ് ഉള്ള പേജിൽ നിന്ന് രാത്രി തന്നെ ദൃശ്യങ്ങൾ നീക്കിയിരുന്നു.
പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലോ കൂടെയുള്ളവരോ ആണെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞത്. ഫെയ്സ് ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പാർട്ടി ഇത് വരെ പരാതി നൽകിയിട്ടില്ല.
അതേസമയം വിഡിയോ സിപിഎം പ്രവർത്തകർ തനിക്ക് നൽകിയ പിന്തുണയാണെന്നായിരുന്നു രാഹുലിന്റെ മറുപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.