തിരുവനന്തപുരം: 1959-ലെ വിമോചന സമര നായകനായ ഫാദർ ജോസഫ് വടക്കനും എ.കെ.ജിയും കൈകോർത്തുപിടിച്ചാണ് 1961-ൽ അമരാവതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തിയതെന്ന കാര്യം സിപിഎം മറക്കരുതെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറകടർ ചെറിയാൻ ഫിലിപ്പ്. കെ റെയിൽ വിരുദ്ധ സമരത്തെ വിമോചന സമരത്തോട് താരതമ്യപ്പെടുത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.കെ.ജിയെ അപമാനിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണിന്റെ മക്കൾക്കു വേണ്ടി പോരാടിയ എ.കെ.ജിയുടെ സമര പാരമ്പര്യത്തെ സിപിഎം ദയവായി തള്ളിപ്പറയരുത്. ഇടുക്കി പദ്ധതിക്ക് വേണ്ടി അയ്യപ്പൻ കോവിലിൽ നിന്നും കുടിയിറക്കിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ബലാൽക്കാരം വലിച്ചിഴച്ചു കൊണ്ടുവന്ന് കൊടുംമഞ്ഞിൽ അമരാവതിയിലെ ഷെഡുകളിൽ തള്ളുകയാണുണ്ടായത്. ഇപ്പോൾ മാടപ്പള്ളിയിലും മറ്റു പലയിടത്തും നടന്ന സ്ത്രീ പീഡനത്തിന് സമാനമായ കാര്യങ്ങളാണ് അന്ന് അവരാവതിയിൽ അരങ്ങേറിയത്.


ഇതിൽ പ്രതിഷേധിച്ചാണ് എ.കെ.ജി അമരാവതിയിൽ ഒമ്പത് ദിവസത്തെ നിരാഹാര സത്യാഗ്രഹം നടത്തിയത്. അന്ന് കെ.കേളപ്പനും ഇടുക്കി രൂപതയും ക്രിസ്ത്യൻ സഭകളും എ.കെ.ജിയുടെ സമരത്തെ അനുകൂലിച്ചിരുന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇപെട്ടതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രി പിടി ചാക്കോ എ.കെ.ജിയുമായി സംഭാഷണം നടത്തി സമരം ഒത്തുതീർപ്പിലാക്കിയത്. 


ഈ ചരിത്ര സംഭവങ്ങളെല്ലാം 1975 ൽ എ.കെ.ജി തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിലെ 25ാം നമ്പർ മുറിയിൽ വെച്ച് എന്നോട് നേരിട്ട് വിവരിച്ചിട്ടുള്ളതാണ്. ഇതെല്ലാം കാൽ നൂറ്റാണ്ട് എന്ന ചരിത്ര പുസ്തകത്തിലെ കുടിയൊഴിപ്പിക്കലിനെതിരെ എന്ന പന്ത്രണ്ടാം അദ്ധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.