സിപിഎം കൊല്ലം-പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; പാലക്കാട് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സിപിഐഎം (CPIM) കൊല്ലം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടങ്ങും. പാലക്കാട് ജില്ലയിലെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഉദ്ഘാടനം ചെയ്യും.
പാലക്കാട്: സിപിഐഎം (CPIM)കൊല്ലം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടങ്ങും. പാലക്കാട് ജില്ലയിലെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഉദ്ഘാടനം ചെയ്യും.
പാലക്കാട് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും. ശേഷം റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമ്മേളനത്തിൽ 177 പ്രതിനിധികളും 41 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. കീഴ്ഘടകങ്ങളിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും കണ്ണമ്പ്രയിലെ ഭൂമി ഇടപാട് ഉള്‍പ്പെടെ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
അതുപോലെ കൊല്ലം ജില്ലാ സമ്മേളനത്തിന് കൊട്ടാരക്കരയില്‍ തുടക്കമാകും. രാവിലെ 10 ന് പ്രതിനിധി സമ്മേളനം പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദഘാടനം ചെയ്യും. ജനുവരി 2 ന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് (Kodiyeri Balakrishnan).
കരുനാഗപ്പള്ളി കുണ്ടറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി ആകും സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ജില്ലാ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തിയ പി ആര്‍ വസന്തന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീണ്ടും ഇടം പിടിക്കുമോ എന്ന കാര്യം ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...