Kochi: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ (Kalady Sree Sankaracharya Sankrit University) അസിസ്റ്റന്റെ പ്രൊഫസറുടെ (Assistant Professor) നിയമനത്തിൽ CPM നേതാവും മുൻ Palakkad MP ആയിരുന്ന MB Rajesh ന്റെ ഭാര്യയ്ക്ക് അക്കാദമിക്ക് യോ​ഗ്യതകൾ മാനിക്കാതെ അവസരം നൽകിയെന്ന് ആരോപണം. രാജേഷിന്റെ ഭാര്യ നിനിത ആറിന് ഇന്റർവ്യൂവിൽ അനധികൃതമായിട്ടാണ് ഒന്നാം റാങ്ക് നൽകിയെന്നാണ് ആരോപണം. അരോപണത്തെ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് Save University Campaign പ്രവർത്തകർ സംസ്ഥാന ​ഗവർണർ Governor Arif Mohammed Khan പരാതി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

സെലക്ഷൻ കമ്മിറ്റിയിൽ അം​ഗമായിരുന്ന പ്രൊഫസർ ഉമർ തറമേൽ ഇക്കാര്യത്തെ കുറിച്ച് ഫേസ്ബുക്കിൽ (Facebook) കുറിച്ചിട്ടുമുണ്ട്, റാങ്ക് പട്ടിക ശീർഷാസനം ചെയ്തുയെന്നാണ് തറമേൽ വിമർശിക്കുന്നത്. 



ALSO READ: PK Kunhalikkutty: കേരള രാഷ്ട്രീയത്തിലേയ്ക്ക് മടക്കം, MP സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി


നേരത്തെ സിപിഎം എംഎൽഎ എ.എൻ.ഷംസീറിന്റെ (AN Shamseer) ഭാര്യയ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം നടത്തിയത് വിവാദമായിരുന്നു. വിവാദമായതിനെ തുടർന്ന് യൂണിവേഴ്സിറ്റി ഷംസീറിന്റെ ഭാര്യ ഷഹാനയ്ക്ക് നിയമനം നൽകുന്നത് തടഞ്ഞിരിന്നു, ഇതിന് തൊട്ട് പിന്നാലെയാണ് അടുത്ത ഒരു സിപിഎം നേതാവിന്റെ കുടുംബത്തിനെതിരെ  ആരോപണം ഉയർന്നിരിക്കുന്നത്. ഉയർന്ന അക്കാദമിക് മികവുള്ളതും കുടുതൽ ​ഗവേഷണം നടത്തിയതുമായ ഉദ്യോ​ഗാർഥികളെ തള്ളി കളഞ്ഞിട്ടാണ് സർവകലാശാല രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലീം സംവരണത്തിൽ നിയമനം നൽകിയെന്നാണ് ​ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. 


ALSO READ: Kerala Assembly Election 2021: BJP കേരളത്തിൽ നിന്ന് വലിയ ജനപിന്തുണ നേടുമെന്ന് JP Nadda, ജനങ്ങൾക്ക് മുഖ്യമന്ത്രിയിൽ വിശ്വാസ്യത ഇല്ല


അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് പരീക്ഷയും അഭിമുഖത്തിന് ശേഷം പുറത്ത് വന്ന PSC ലിസ്റ്റിൽ എംബി രാജേഷിന്റെ ഭാര്യക്ക് 212-ാം റാങ്കാണ്. എന്നാൽ നിനിതയെക്കാൾ പട്ടികയിൽ മുന്നിലുള്ളവർക്ക് വേണ്ട പരി​ഗണന നൽകാതെയാണ് നിയമനം നടത്തിയതെന്ന് പരാതിക്കാർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.