CPM Politburo : എ.വിജയരാഘവൻ പോളിറ്റ് ബ്യൂറോയിലേക്ക്; ഒപ്പം നാല് പുതുമുഖങ്ങളും
CPM PB Members എസ് രാമചന്ദ്രൻ പിള്ളയ്ക്ക് പകരമാണ് വിജയരാഘവൻ പി ബിയിൽ എത്തിയത്. പോളിറ്റ് ബ്യൂറോയിൽ 17 അംഗങ്ങൾ തുടരും.
കണ്ണൂര്‍: സിപിഎം പാർട്ടി കോൺഗ്രസിൽ പുതുതായി പിബിയിലേക്ക് നാല് അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. കേരള ഘടകത്തിൽ നിന്ന് എ.വിജയരാഘവൻ, കിസാൻ സഭ ദേശിയ പ്രസിഡന്റ് അശോക് ധാവ്ളെ, രാമചന്ദ്ര ഡോം എന്നിവരാണ് പിബിയിലെ മറ്റ് പുതുമുഖങ്ങൾ. രാമചന്ദ്ര ഡോം പി.ബി അംഗമായതോടെ സി പി എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ദളിതനും പിബിയിൽ ഇടം നേടി.
എസ് രാമചന്ദ്രൻ പിള്ളയ്ക്ക് പകരമാണ് വിജയരാഘവൻ പി ബിയിൽ എത്തിയത്. പോളിറ്റ് ബ്യൂറോയിൽ 17 അംഗങ്ങൾ തുടരും.
കേരളത്തിൽ നിന്നും നാലു പുതുമുഖങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ. പി. രാജീവ്, കെ.എൻ ബാലഗോപാൽ, പി സതീദേവി, സി.എസ് സുജാത എന്നിവരാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ എത്തിയത്.
അതേ സമയം തുടർച്ചയായി മൂന്നാം തവണയും സീതാറാം യെച്ചൂരി സി.പി.എം ജനറൽ സെക്രട്ടറിയായി. പ്രായപരിധി നിബന്ധനയുടെ പേരിൽ എസ്. രാമചന്ദ്രൻ പിള്ള, ഹന്നൻ മുള്ള, ബിമൻ ബസു എന്നിവർ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി.
ALSO READ : MC Josephine : വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈൻ അന്തരിച്ചു
സി.പി.എം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സീതാറം യെച്ചൂരി വീണ്ടും പാർട്ടിയുടെ നേതൃ പദവിയിലെത്തുന്നത്. ബംഗാളിലും ത്രിപുരയിലും പാർട്ടിയെ തിരിച്ചുകൊണ്ടു വരുന്നതിനൊപ്പം, ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടിയെടുക്കുക എന്ന ഉത്തരവാദിത്വം കൂടി യെച്ചൂരിക്ക് മുന്നിലുണ്ട്.
ചരിത്രത്തിൽ ആദ്യമായി സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യവും ഉണ്ടായിരിക്കുന്നു. ബംഗാളിൽ നിന്നുള്ള ഡോ: രാമചന്ദ്ര ഡോം ആണ് പി. ബിയിൽ എത്തിയത്. കേന്ദ്ര കമ്മിറ്റിയിൽ ആകെ 17 പുതുമുഖങ്ങളെയാണ് ഉൾപെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.