Cpm state Committee:മൂന്ന് മന്ത്രിമാർ കൂടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക്, ഏക വനിത പികെ ശ്രീമതി
പി.കെ ബിജു, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങളാണ്.
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഇനി പുതിയതായി മൂന്ന് മന്ത്രിമാർ കൂടി. സജി ചെറിയാൻ, വിഎൻ വാസവൻ, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിമാർ. ഇവരെ കൂടാതെ കെ കെ ജയചന്ദ്രൻ,ആനാവൂർ നാഗപ്പൻ,വി എൻ വാസവൻ,മുഹമ്മദ് റിയാസ്,പി.കെ ബിജു,എം. സ്വരാജ്,പുത്തലത്ത് ദിനേശൻ എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങളാണ്.
പിണറായി വിജയനടക്കമുള്ള 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് തുടരും. 88 പേരാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇത് കൂടാതെ ജോൺ ബ്രിട്ടാസ്, ബിജു കണ്ടക്കൈ, വിഎസ് അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ,കെ.ജെ തോമസ്, എംഎം മണി എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...