CPM | മറൈൻ ഡ്രൈവിൽ ചെങ്കൊടി ഉയർന്നു; സിപിഎം സംസ്ഥാന സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു
മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തി.
സിപിഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനത്തിൽ മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തി.
കോവിഡ് സാഹചര്യത്തിൽ അധികം ആളുകളെ പങ്കെടുപ്പിക്കാതെയാണ് പതാക ഉയർത്തൽ നടന്നത്. മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.
ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
രാജ്യം പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്ന ഘട്ടമാണിത്. ബിജെപിക്ക് ബദലായി ഇടതുപക്ഷം മാറുകയാണ്. ഈ സാഹചര്യത്തിലാണ് ബിജെപി കേരളത്തെ വിമർശിക്കുന്നത്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ബിജെപി കവർന്നെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ബിജെപി രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ എത്തിച്ചുവെന്നും യെച്ചൂരി പറഞ്ഞു. ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ആണ് അമേരിക്ക ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...