MC Josephine Issues: ജോസഫൈൻറെ പരാമർശങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും
ജോസഫൈൻറെ വിവാദങ്ങൾ പാർട്ടിയെ വളരെ അധികം പ്രതിരോധത്തിലാക്കിയിരുന്നു.
Trivandrum: കടുത്ത വിവാദങ്ങൾക്കിടയിൽ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പരാമര്‍ശം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ഇന്നലെ മുതൽ ജോസഫൈൻറെ എല്ലാ നിലപാടുകളും പാർട്ടി പരിശോധിക്കുന്നുണ്ട്.
ജോസഫൈൻറെ വിവാദങ്ങൾ പാർട്ടിയെ വളരെ അധികം പ്രതിരോധത്തിലാക്കിയിരുന്നു. ഇത് സി.പി.എമ്മിൻറെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരുന്നു. ചാനൽ പരിപാടിക്കിടയിൽ എം സി ജോസഫൈന്‍ പരാതിക്കാരിയായ സ്ത്രീയോട് തട്ടിക്കയറിയ വിഷയത്തില്‍ സിപിഐഎം ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ALSO READ : MC Josephine Controversy : വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ മാറ്റണമെന്ന് കെ.സുരേന്ദ്രൻ
ഇതിൽ വിശദീകരണം കേട്ട ശേഷം മാത്രമായിരിക്കും സി.പി.എമ്മിൻറെ പ്രതികരണം. കാലാവധി കഴിയാൻ സമയമുള്ളതിനാൽ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതുണ്ടാവില്ല. പകരം ശാസനയിലൊതുക്കാനാണ് സാധ്യത.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയത് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ്. ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പലയിടത്തും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy