എഎൻ ഷംസീർ മന്ത്രി സ്ഥാനത്തേക്ക്? സിപിഎം സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനിച്ചേക്കും
കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.ഷംസീർ, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞന്പു, പി.നന്ദകുമാർ തുടങ്ങിയവരുടെ പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത്
തിരുവനന്തപുരം: എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നതോടെ വരുന്ന ഒഴിവിലേക്ക് ഒരു മന്ത്രിയെ കൂടി ഇന്ന് നിശ്ചയിച്ചേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് സൂചന.മുഖ്യമന്ത്രി കൊച്ചിയിൽ ആയതിനാൽ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക.
കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.ഷംസീർ, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞന്പു, പി.നന്ദകുമാർ തുടങ്ങിയവരുടെ പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത്. ഇതിൽ എ.എൻ.ഷംസീറിന് കൂടുതൽ സാധ്യത ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇതിലൊന്നും ഇതുവരെയും വ്യക്തതയില്ല.
എംവി ഗോവിന്ദൻ എംഎൽഎ സ്ഥാനം രാജിവെക്കുകയാണെങ്കിൽ തളിപ്പറമ്പിൽ വരുന്ന ഒഴിവിൽ ഒരു സ്ഥാനാർഥി കൂടി സിപിഎമ്മിന് വേണ്ടി വരും. ഇതാരാണെന്ന് സംബന്ധിച്ചും ഇനിയും അറിയാനുണ്ട്. സജി ചെറിയാൻ രാജിവെച്ച ഒഴിവ് കൂടി ഉള്ളതിനാൽ രണ്ട് മന്ത്രിമാരുടെ പ്രഖ്യാപനം ഉണ്ടായേക്കുമോ എന്നും പാർട്ടിക്കുള്ളിൽ നിന്നും സൂചനയുണ്ട്.ഇന്നലെ നിയമസഭാ സമ്മേളനം അവസാനിച്ച പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ മൂലം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കഴിയാതെ വന്നതോടെയാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ നിന്നും മാറിയത്. തുടർന്ന് സംസ്ഥാന സമിതി യോഗമാണ് പുതിയ സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചതെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...