P.Sasi: പി. ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട; മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് സിപിഎം
പി.ശശി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നുവെന്നും എഡിജിപിയെ ഉടൻ മാറ്റേണ്ട സാഹചര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ തീരുമാനം.
പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പ്രത്യേക അന്വേഷണമുണ്ടാവില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. എഡിജിപി അജിത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും പാർട്ടി വിലയിരുത്തി.
ശശി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച പാർട്ടി എഡിജിപിയെ ഉടൻ മാറ്റേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തി. അൻവറിന്റെ പരാതിയിലും തുടർനടപടി lതൽക്കാലം ഉണ്ടാകില്ല.
Read Also: ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ
വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും നടക്കുന്നതിനാൽ ഇതിന്റെയെല്ലാം റിപ്പോർട്ട് വന്നതിന് ശേഷം എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ നടപടിയെടുക്കാനാണ് പാർട്ടി തീരുമാനം.
തൃശ്ശൂർ പൂരം കലക്കൽ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്ക് അനുസരിച്ച് മറ്റ് നടപടികൾ സ്വീകരിക്കും. സംഭവത്തിൽ തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന സൂചന ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നൽകിയിരുന്നു. പൂരം കലക്കലിൽ ശക്തമായ നടപടി എടുക്കണെമന്ന് റവന്യൂ മന്ത്രി കെ. രാജൻ മന്ത്രി സഭായോഗത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.