Edavela Babu: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

Edavela Babu Arrest: ലൈം​ഗികാതിക്രമ പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ നടൻ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2024, 01:13 PM IST
  • ബലാത്സം​ഗം, സ്ത്രീതത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇടവേള ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്
  • അമ്മ സംഘടനയുടെ അഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുന്നതിനായി ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്
Edavela Babu: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. ലൈം​ഗികാതിക്രമ പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ നടൻ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആലുവ സ്വദേശി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ നടന് നോട്ടീസ് നൽകിയിരുന്നു. അമ്മയിൽ അം​ഗത്വം പൂരിപ്പിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. ബലാത്സം​ഗം, സ്ത്രീതത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇടവേള ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

എറണാകുളം ടൗൺ നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഇടവേള ബാബുവിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അമ്മ സംഘടനയുടെ അഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുന്നതിനായി ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഓഗസ്റ്റ് 28ന് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ALSO READ: ലൈംഗികാതിക്രമ കേസ്; ചോദ്യം ചെയ്യലിന് ഹാജരായി ഇടവേള ബാബു

തുടർന്ന് നടന്റെ ഫ്ലാറ്റിൽ പരാതിക്കാരിയെ എത്തിച്ച് അന്വേഷണം നടത്തിയിരുന്നു. ഇടവേള ബാബു ഉൾപ്പെടെ ഏഴ് പേർക്കെതിരെയായിരുന്നു നടി പരാതി നൽകിയത്. എറണാകുളം നോർത്ത് പോലീസാണ് പരാതിയിൽ കേസെടുത്തത്.

പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെയും നടി പരാതി നൽകിയിരുന്നു. ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള രാജു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് നടി ആരോപണം ഉന്നയിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News