കോൺഗ്രസിൽ തകർച്ചയുടെ വേഗം കൂടി; പുതിയ മാറ്റങ്ങൾ കോൺഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan
കോൺഗ്രസിൽ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ഗ്രൂപ്പായി വളർന്നുവെന്നും എ വിജയരാഘവൻ പ്രതികരിച്ചു
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുമായി (DCC President) ബന്ധപ്പെട്ട പുതിയ വിവാദങ്ങൾ കോൺഗ്രസിന്റെ തകർച്ചയുടെ വേഗം കൂട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ഗ്രൂപ്പായി വളർന്നുവെന്നും എ വിജയരാഘവൻ (A Vijayaraghavan) പ്രതികരിച്ചു.
ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് തകരുകയാണ്. ഈ തകർച്ചയുടെ വേഗത വർധിപ്പിക്കുന്നതാണ് പുതിയ വിവാദങ്ങൾ. കേരളത്തിൽ ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങൾ കോൺഗ്രസിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും. പാലക്കാട് ജില്ലയിലെ താഴേതട്ടിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എവി ഗോപിനാഥ്. കഴിഞ്ഞ 40 വർഷത്തിലേറെയായി വലിയ ജനകീയ പിന്തുണയോടെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുള്ള കോൺഗ്രസ് പ്രവർത്തകന്റെ സ്വരമാണ് എവി ഗോപിനാഥിന്റേതെന്നും (AV Gopinath) വിജയരാഘവൻ പറഞ്ഞു.
ALSO READ: DCC List Row : AV Gopinath കോൺഗ്രസ് വിട്ടേക്കും, സ്വീകരിക്കാൻ തയ്യറായി CPM
കഴിഞ്ഞ ദിവസം എവി ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. എല്ലാം പഠിച്ചു മനസ്സിലാക്കി സാവകാശം ഏത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് എവി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ പോവില്ല. അതെൻറെ സ്വഭാവമല്ല. പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ കിട്ടാനും, നേട്ടങ്ങളുണ്ടാക്കാനും എച്ചിൽ നക്കിയ ശീലം എ,വി ഗോപിനാഥിൻറെ നിഘണ്ടുവിലുണ്ടായിട്ടില്ലെന്നും എവി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.
പുതിയ ഡിസിസി അധ്യക്ഷൻമാരുടെ ലിസ്റ്റ് വന്നതിന് പിന്നെലായാണ് പാലക്കാട് ഡിസിസിയിലും (Palakkad DCC) പ്രശ്നങ്ങൾ ഉടലെടുത്തത്. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം ഗോപിനാഥിന് നൽകാം എന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ നേതൃത്വം വാക്ക് പാലിച്ചില്ല. എ തങ്കപ്പനാണ് ഡിസിസി അധ്യക്ഷ സ്ഥാനം നൽകിയത്. ഇതിനെ തുടർന്നാണ് ഗോപിനാഥിന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...