CPM Mega Thiruvathira | കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില; വീണ്ടും സിപിഎമ്മിന്റെ തിരുവാതിരക്കളി
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിനിടെയാണ് സിപിഎം വീണ്ടും തിരുവാതിരക്കളി സംഘടിപ്പിച്ചിരിക്കുന്നത്.
തൃശൂർ: സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാ തിരുവാതിര. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിനിടെയാണ് സിപിഎം വീണ്ടും തിരുവാതിരക്കളി സംഘടിപ്പിച്ചിരിക്കുന്നത്. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്.
എൺപതോളം പേരാണ് തൃശൂരിലെ മെഗാ തിരുവാതിരക്കളിയിൽ പങ്കെടുത്തത്. 21, 22, 23 തിയതികളിലാണ് സിപിഎം ജില്ലാ സമ്മേളനം നടക്കുന്ന അതേസമയം, പാറശാലയിൽ നടക്കുന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോഴും പാർട്ടി സമ്മേളനത്തിന് ഇതൊന്നും ബാധകമല്ലേയെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.
കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നവജ്യോത് ഖോസ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കളക്ടർ രാവിലെ അടിയന്തര ഉത്തരവിറക്കിയെങ്കിലും രാഷ്ട്രീയ പരിപാടികൾ/ സിപിഎം സമ്മേളനത്തെ അതിൽ പരാമർശിച്ചിരുന്നില്ല. നേരത്തെ 550 ലേറെ പേരെ പങ്കെടുപ്പിച്ച് ചെറുവാരക്കോണം എൽഎംഎസ് കോമ്പൗണ്ടിലെ ഗ്രൗണ്ടിൽ മെഗാ തിരുവാതിരകളി നടത്തിയത് വൻവിവാദമായിരുന്നു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ പരിപാടിയായിരുന്നു വൻ ചർച്ചകൾക്ക് വഴിവെച്ചത്.
പോളിറ്റ് ബ്യൂറോ അംഗം ഉൾപ്പെടെ പങ്കെടുത്ത പരിപാടി നിരവധി പ്രവർത്തകരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചത് തെറ്റായിപ്പോയെന്ന് ഒടുവിൽ സംസ്ഥാന ജില്ലാ നേതാക്കൾക്ക് തുറന്നു സമ്മതിക്കേണ്ടിയും വന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 17,755 കോവിഡ് കേസുകളിൽ 4694 രോഗികൾ തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്. ജില്ലയിൽ ഗുരുതര സാഹചര്യം നിലനിൽക്കുമ്പോഴാണ് സിപിഎം ജില്ലാസമ്മേളനം തുടരുന്നതെന്നതാണ് മറ്റൊരു വസ്തുത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...