Cpm Pathanamthitta: വീട് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് സിപിഎമ്മുകാർ തട്ടിയെടുത്തു; പരാതിയുമായി വീട്ടമ്മ
പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കം തന്നെ കബളിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു
പത്തനംതിട്ട: വീടിൻറെ പുനർ നിർമ്മാണത്തിനായി പട്ടികജാതി കുടുംബങ്ങൾക്ക് അനുവദിച്ച ഫണ്ട് സിപിഎമ്മുകാർ തട്ടിയെടുത്തുവെന്ന പരാതിയുമായി വീട്ടമ്മ. നാരങ്ങാനം സ്വദേശി സരസമ്മയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് പരാതി നൽകിയത്.
പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കം തന്നെ കബളിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. പട്ടിക ജാതി ഭവന പുനരുദ്ധാരണ പദ്ധതിപ്രകരമാണ് സരസമ്മക്ക് 35000 രൂപ അനുവദിച്ചത്. അക്കൗണ്ടില്‍ പൈസ എത്തിയതിന് പിന്നാലെപഞ്ചായത്ത് അംഗം എത്തി പണം വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
വീടിന്‍റെ അറ്റകുറ്റപണികൾ പൂർണ്ണമായും ചെയ്ത് തരാമെന്നറിയിച്ചാണ് പണം കൈക്കലാക്കിയത്.സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സരസമ്മയ്ക്ക് മലനാട് മിൽക് സൊസൈറ്റി സഹായമായി കൊടുത്ത തുകയും ഇത്തരത്തിൽ പഞ്ചായത്ത് അംഗങ്ങൾ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നുണ്ട്.
ALSO READ: ജൂണ്‍ 17 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...