തിരുവനന്തപുരം:  സെക്രട്ടേറിയേറ്റിൽ തീപിടുത്തമുണ്ടായ സ്ഥലം ഫോറൻസിക് സംഘം പരിശോധിച്ചു.  അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു.  അന്വേഷണം നടത്തുന്നത് നാലംഗ സംഘമാണെന്നും അധികൃതർ വ്യക്തമാക്കി.    


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ സെക്രട്ടേറിയറ്റിൽ പ്രതിഷേധം കനക്കുകയാണ്.  ബിജെപിയും കോണ്‍ഗ്രസും സെക്രട്ടറിയേറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പി കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത്. 


Also read: സെക്രട്ടറിയേറ്റിൽ തീപിടുത്തം; ഫൈലുകൾ കത്തി നശിച്ചതായി സൂചന..! 


സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ തീപിടുത്തം ആസൂത്രിതമെന്നാണ് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്.


Also read: എൽപിജി സിലിണ്ടറുകളിൽ 50 രൂപയുടെ ക്യാഷ്ബാക്ക്...! 


പ്രതിപക്ഷ നേതാവ് വിഷയത്തെക്കുറിച്ച് ചർച്ച നടത്താനായി ഗവർണറെ കാണുകയാണ്.   ഇത് മനപ്പൂർവ്വം സ്വർണ്ണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയുള്ള പദ്ധതിയായിരുന്നുവെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിച്ചത്.