തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടുത്തം. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു തീപിടുത്തമുണ്ടാക്കിയിരിക്കുന്നത്. അഗ്നിബാധ ഉണ്ടായിരിക്കുന്നത് പൊതുഭരണ വകുപ്പ് സ്ഥിതി ചെയ്യുന്ന നോർത്ത് സാൻഡ്വിച്ച്ബ്ലോക്കിലാണ്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫയലുകൾ കത്തി നശിച്ചുവെന്നാണ്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയലുകൾ കത്തി നശിച്ചതിന് പുറമെ ഒരു കമ്പ്യൂട്ടറും കത്തി നശിച്ചിട്ടുണ്ട്. അഗ്നിശമന സേനാ എത്തിയാണ് തീയണച്ചത്. അഗ്നിബാധയ്ക്ക് കാരണം കമ്പ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം.
Also read: പെരിയ ഇരട്ടക്കൊലക്കേസ്; അന്വേഷണം സിബിഐക്ക് തന്നെ;സര്‍ക്കാരിന് തിരിച്ചടി!
കത്തി നശിച്ച ഫയലുകൾ ഏതാണെന്ന് ഇതുവരെ വ്യക്തമല്ല. ജീവനക്കാരെ കെട്ടിടത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. ഈ ഭാഗത്തുനിന്നും പുക ഉയരുന്നത് ജീവനക്കാര് കണ്ടതാണ് വലിയ അപകടം ഒഴിവായത്. ഇതിനിടയിൽ ഈ തീപിടുത്തം ആസൂത്രിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
ഇത് സർക്കാരിന്റെ ആസൂത്രിത അപകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. ഇതിനിടയിൽ സുപ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.