ADM Naveen Babu Death: പി പി ദിവ്യക്ക് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്
PP Divya Anticipatory bail: മണിക്കൂറുകളോളം നീണ്ട വാദമായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നത്.
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നടന്ന നീണ്ട വാദമായിരുന്നു കോടതിയില്‍ നടന്നത്.
Also Read: പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി; സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം!
ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തിക്കൊണ്ട് വാദമുഖങ്ങൾ നിരത്തുകയായിരുന്നു. ഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുന്നത്.
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിനിടയിൽ ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങൾ നാളെ ചേരാൻ തീരുമാനമായിട്ടുണ്ട്.
Also Read: നീലേശ്വരം വെടിക്കെട്ടപകടം: 154 പേർക്ക് പരിക്ക്
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പി പി ദിവ്യക്കെതിരെ സിപിഎം ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നത് വൻ വിവാദങ്ങൾ ഉയർത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി തല നടപടികളൊന്നും ഇതുവരെ നടത്തിയിട്ടില്ല. കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ദിവ്യയെ അറസ്റ്റു ചെയ്യാൻ മുൻകൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി കാത്തിരിക്കുകയാണ് പോലീസും.
Also Read: മിഥുന രാശിക്കാർക്ക് ടെൻഷൻ ഏറും, വൃശ്ചിക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തതോടെ, ദിവ്യയുടേത് സദുദ്ദേശ നടപടിയെന്ന് പ്രതിരോധിച്ച കണ്ണൂർ സിപിഎം പെട്ടിരിക്കുകയാണ്. സർവീസ് ചട്ടം ലംഘിച്ച് കച്ചവട സ്ഥാപനം തുടങ്ങിയ ആൾക്ക് വേണ്ടി, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലിരുന്ന ദിവ്യയുടെ ഇടപെടലിൽ സംശയമുണ്ട്. വ്യക്തിഹത്യയെന്ന പോലീസ് റിപ്പോർട്ടും പ്രശാന്തിന് വേണ്ടിയുളള ശുപാർശയും ദിവ്യക്കെതിരെ പാർട്ടി നടപടി ശക്തമാക്കുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ചേരുന്ന നേതൃയോഗങ്ങളിൽ തീരുമാനം വന്നേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.