കോവിഡ് വ്യാപനം: പരോള്‍ ലഭിച്ച തടവുകാര്‍ ഉടന്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് Supreme Court
പരോളില്‍ ഇറങ്ങിയവര്‍ക്ക് കീഴടങ്ങുന്നതിനുള്ള സമയം നീട്ടി നല്‍കികൊണ്ട് ഉത്തരവിറക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പരോള്‍ (Parole) ലഭിച്ച തടവ് പുള്ളികള്‍ ഉടന്‍ ജയിലുകളിലേക്ക് (Jail) മടങ്ങേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി (Supreme Court) വ്യക്തമാക്കി. പരോളില്‍ ഇറങ്ങിയവര്‍ക്ക് കീഴടങ്ങുന്നതിനുള്ള സമയം നീട്ടി നല്‍കികൊണ്ട് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് (State Government) കോടതി നിര്‍ദേശിച്ചു. കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
ജയിലുകളിലേക്ക് മടങ്ങിയ പരോള്‍ തടവുകാരുടെ കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പരോളില്‍ ഇറങ്ങിയ തടവുകാര്‍ സെപ്റ്റംബർ 26ന് ജയിലിലേക്ക് തിരികെ എത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ നെട്ടൂര്‍ തുറന്ന ജയിലിലെ തടവ് കാരനായ ആലപ്പുഴ സ്വദേശി ഡോള്‍ഫിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്നലെ കോടതി ആരാഞ്ഞിരുന്നു.
Also Read: വിയ്യൂർ ജയിലിൽ 30 തടവുകാർക്ക് കൊറോണ സ്ഥിരീകരിച്ചു
ജാമ്യത്തില്‍ ഇറങ്ങിയ തടവ് പുള്ളികള്‍ ഒക്ടോബര്‍ 30 വരെ കീഴടങ്ങേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ഇന്ന് കോടതിയെ അറിയിച്ചു. പരോളില്‍ ഇറങ്ങിയവരോട് മാത്രമാണ് ജയിലുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയെ അറിയിച്ചു.
എന്നാല്‍ പരോളില്‍ ഇറങ്ങിയ തടവുകാരെയും ജാമ്യത്തില്‍ ഇറങ്ങിയ തടവുകാരെയും രണ്ടായി കാണാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ മുന്‍ വിധിക്ക് അനുസൃതമായി സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തി പരോളില്‍ ഇറങ്ങിയവര്‍ക്കും അനൂകൂല്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം കീഴടങ്ങിയ തടവ് പുള്ളികള്‍ക്ക് വീണ്ടും പരോള്‍ (Parol) അനുവദിക്കണമോയെന്ന് സംസ്ഥാന സര്‍ക്കാരിന് (State Government) തീരുമാനിക്കാമെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഡോള്‍ഫി നല്‍കിയ റിട്ട് ഹര്‍ജിയില്‍ (Writ petition) നാല് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...