തൃശൂര്‍: കറന്‍സി ക്ഷാമം മൂലം ട്രഷറികളില്‍ പണമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ക്ഷാമം മൂലം ആവശ്യപ്പെട്ട പണം ഇതുവരെ സംസ്ഥാനത്തിന് നൽകാൻ ആർ.ബി.ഐ തയാറായിട്ടില്ല. തൃശൂരില്‍ ട്രഷറി അവലോകന യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തെ റിസര്‍വ് ബാങ്ക് മനഃപൂര്‍വം അവഗണിക്കുകയാണ്. കോട്ടയം ട്രഷറിയില്‍ ഒന്നരക്കോടി ചോദിച്ചിട്ട് 50 ലക്ഷമാണ് കിട്ടിയത്. എസ്ബിഐ അധികൃതരെ ധനവകുപ്പ് ആശങ്ക അറിയിച്ചു. ട്രഷറികളില്‍ ആവശ്യത്തിന് നോട്ടുകളില്ലാത്തതിനാല്‍ ഇത്തവണ പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നും മദ്യശാലകൾ പൂട്ടിയതോടെ 5,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കുന്നതിനായി നികുതി പിരിവ് ഊർജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, റിസർവ് ബാങ്ക് കറൻസി നൽകാത്തതാണ് നോട്ട് ക്ഷാമത്തിന് കാരണമെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് കറൻസി നൽകുന്ന റിസർവ് ബാങ്ക്, കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയ ഉപകരണമായി മാറി. നോട്ട് ക്ഷാമം മൂലം പെൻഷൻ മുടങ്ങിയേക്കുമെന്നും ധനമന്ത്രി തൃശൂരിൽ പറഞ്ഞു.