Cusat Accident | കുസാറ്റിൽ നാളെ നടത്താനിരുന്ന ക്ലാസുകളും പരീക്ഷകളും മാറ്റി; പുതുക്കിയ തീയതി പിന്നീട്
കുസാറ്റില്‍ സംഗീതനിശയ്ക്ക് പൊലീസ് അനുമതി തേടിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ പരിപാടിയെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നെന്നും ഒന്ന്, രണ്ട് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നതായും വിസി മാധ്യമങ്ങളോട് വ്യക്തമാക്കി
കൊച്ചി: ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ കുസാറ്റിൽ നാളെ നടത്താനിരുന്ന ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചതായി സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂന്നംഗ സമിതിക്കാണ് സംഭത്തിൻറെ അന്വേഷണ ചുമതല. അപകടവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളിലുണ്ടായ പാളിച്ചകൾ അടക്കം പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയ്യാറാക്കും.
കുസാറ്റില്‍ സംഗീതനിശയ്ക്ക് പൊലീസ് അനുമതി തേടിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ പരിപാടിയെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നെന്നും ഒന്ന്, രണ്ട് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നതായും വിസി മാധ്യമങ്ങളോട് വ്യക്തമാക്കി. സംഗീത പരിപാടിക്കിടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതിലാണ് പ്രധാനമായും വീഴ്ചയുണ്ടായത്. എല്ലാവരേയും ഒന്നിച്ച് കയറ്റിയതോടെ അപകടമുണ്ടായെന്നും വിസി വ്യക്തമാക്കി.
മഴ പെയ്തതോടെ കുട്ടികള്‍ ഒന്നിച്ച് ഓഡിറ്റോറിയത്തിലേക്ക് കയറി ഇത് അപകടത്തിന് കാരണമാവുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 6.30-നാണ് പരിപാടി നിശ്ചയിച്ചിരുന്നത് ഇതിന് മുൻപ് തന്നെ വിദ്യാർഥികളെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം സമീപവാസികളും സമീപപ്രദേശത്തെ വിദ്യാാര്‍ഥികളുമെല്ലാം പുറത്തുനിന്നിരുന്നു ഇതാണ് അപകടത്തിൻറെ തോത് വർധിപ്പിച്ചത്. പരിപാടി തുടങ്ങുന്ന സമയം എല്ലാവരും അകത്തു തള്ളിക്കയറാന്‍ ശ്രമിച്ചു. ഈ തിക്കിലുംപ്പെട്ടാണ് അപകടമുണ്ടായത്.
അതേസമയം ഇത്തരമൊരു അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനത്തില്‍ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ക്യാമ്പസുകളിലെ പരിപാടികൾക്ക് നിയന്ത്രണം കൊണ്ടു വരും. വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.