കൊച്ചി: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകുന്ന ആദ്യ സർവകലാശാലയായി കുസാറ്റ്. സെമസ്റ്റര്‍ തോറും പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം അധിക അവധി നല്‍കും. സാധാരണ സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതണമെങ്കിൽ 75 ശതമാനം ഹാജർ ആവശ്യമാണ്. എന്നാൽ കുസാറ്റിലെ വിദ്യാർത്ഥികൾക്ക് ഇനി 73 ശതമാനം ഹാജർ മതി. കോളേജ് ചെയർപേഴ്സണും, ജനറൽ സെക്രട്ടറിയുമായ പെൺകുട്ടികളാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് കോളജ് അധികൃതരെ എത്തിച്ചത്. ഈ സെമസ്റ്റർ മുതലാണ് കുസാറ്റിൽ ആർത്തവ അവധി നടപ്പിലാക്കുന്നത്. കൊച്ചിയിലെ കുസാറ്റ് ക്യാമ്പസിലും സർവ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും വിദ്യാർത്ഥികൾക്ക് അവധി കിട്ടും.


COMMERCIAL BREAK
SCROLL TO CONTINUE READING

MV Ganga Vilas: 20 ലക്ഷം രൂപയ്ക്ക് ആഡംബര കപ്പൽ യാത്ര; ഗംഗാ വിലാസിലെ ആദ്യ യാത്രക്കാർ ആരെന്നറിയാമോ?


ആഡംബര ഉല്ലാസ നൗകയിൽ നദി മാർഗമുള്ള ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രയ്ക്ക് ഒരുങ്ങാം. വാരണാസി മുതൽ ബംഗ്ലാദേശ് വഴി അസ്സമിലെ ഡിബ്രുഘട്ടിലേക്ക് യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ് എംവി ഗംഗ വിലാസ്. 51 ദിവസംകൊണ്ട്  3,200 കിലോമീറ്റർ 27 വ്യത്യസ്ഥ നദീ സംസ്കാരങ്ങളിലൂടെ 50 ടൂറിസ്റ്റ് സ്പോട്ടുകളിലൂടെ കടന്നുപോകും.  ഇന്ത്യ നിർമിച്ച ആദ്യത്തെ ക്രൂയിസ് കപ്പലാണിത്. സ്വിറ്റ്സർലണ്ടിൽ നിന്നുള്ള 32 ടൂറിസ്റ്റുകളാണ് ആഡംബര കപ്പലിലെ ആദ്യ യാത്രക്കാർ. 


കപ്പലിലെ ലക്ഷ്വറി സൗകര്യങ്ങൾ


ഒരു ഫൈവ് സ്റ്റാർ മൂവിങ് ഹോട്ടലിന് സമാനമാണ് ഈ കപ്പൽ. 36 പേർക്ക് ഒരേ സമയം താമസിക്കുന്നതിനുള്ള 18 സ്യൂട്ടുകൾ കപ്പലിലുണ്ട്. കൂടാതെ 40 ജീവനക്കാർക്കുള്ള സൗകര്യവും. സ്പാ, സലൂൺ, ജിം അടക്കം എല്ലാം സൗകര്യങ്ങളും അതിഥികൾക്കായുണ്ട്. ഒരു ദിവസം 25,000 മുതൽ 50,000 രൂപ വരെ ചെലവ് വരും. അതായത് 51 ദിവസത്തെ യാത്രയ്ക്കായി ഒരാൾ ഏകദേശം 20 ലക്ഷം രൂപ മുടക്കണം.  ടിക്കറ്റുകൾ അന്താരാഷ്ട്ര ലക്ഷ്വറി റിവർ ക്രൂയിസിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. പക്ഷേ അടുത്ത രണ്ട് വർഷത്തേക്കുള്ള എല്ലാ ടിക്കറ്റും ബുക്ക് ചെയ്തു കഴിഞ്ഞു. സൺ ഡെക്ക്, ലോഞ്ച്, റസ്റ്റോറന്റ്, ലൈബ്രറി സൗകര്യങ്ങളും ഇതിലുണ്ട്.  യാത്രക്കാർക്ക് 51 ദിവസത്തെ മുഴുവൻ സമയ യാത്രയോ വാരാണാസി-കൊൽക്കത്ത, കൊൽക്കത്ത- ഡിബ്രുഘട്ട് യാത്രയോ  തെരഞ്ഞെടുക്കാം. ഓരോ വർഷവും ആറ് യാത്രകൾ ഗംഗ വിലാസ് നടത്തും. സ്വിറ്റ്സർലണ്ടിൽ നിന്നുള്ള 32 ടൂറിസ്റ്റുകളും 51 ദിവസത്തെ യാത്ര പൂർത്തിയാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.