Cyber attack | സിൽവർ ലൈൻ പദ്ധതിക്കെതിരെ കവിത രചിച്ചതിന് റഫീഖ് അഹമ്മദിന് നേരെ സൈബർ ആക്രമണം
റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്ന് ആരോപിച്ചാണ് സൈബർ ആക്രമണം.
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്ന് ആരോപിച്ചാണ് സൈബർ ആക്രമണം.
എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ എന്ന് തുടങ്ങുന്ന കവിത അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ കവിതയ്ക്ക് താഴെയാണ് റഫീഖിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. ഇടത് വിരോധവും വികസന വിരുദ്ധതയുമാണ് എഴുത്തിന് പിന്നിലെന്നാണ് കമന്റ് ബോക്സുകളിൽ അഭിപ്രായം ഉയരുന്നത്.
എന്നാൽ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് മറ്റൊരു കവിതയും റഫീഖ് അഹമ്മദ് പങ്കുവച്ചു. തെറിയാൽ തടുക്കുവാൻ കഴിയില്ല എന്ന് തുടങ്ങുന്ന മറ്റൊരു കവിതയാണ് സൈബർ ആക്രമണങ്ങൾക്ക് മറുപടിയായി അദ്ദേഹം കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...