ന്യൂഡല്‍ഹി: ഉപജീവനത്തിനായി കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയോടും എറണാകുളം ജില്ലാ കളക്ടറോടും, ജില്ലാ പൊലീസ് മേധാവിയോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.


ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.


ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ അന്വേഷണത്തിന് ഡിജിപി ലോക്നാഥ്‌ ബഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു. 


സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈടെക് സെല്ലിനാണ് നിര്‍ദ്ദേശം നല്‍കിയത്.