തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരുടെ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ തന്നെ തയാറാക്കിയതാണെന്ന് നഗരസഭയിലെ സി പി എം പാർലമെൻ്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ. എന്നാൽ ഈ കത്ത് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കൈമാറിയിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയിൽ എത്തുന്നവർക്ക് സഹായകരമായ കാത്തിരിപ്പ് കേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതിനാണ് നിയമനം നടത്തുന്നത്. ഇതിനായി കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്. വേഗത്തിൽ നിയമനം നടത്താനാണ് ജില്ലാ സെക്രട്ടറിക്ക് കൂടി കത്ത് തയാറാക്കിയത്. ഇത്തരം കത്ത് നൽകുന്നത് ശരിയായ നിലപാടല്ലന്ന് ബോധ്യമായതിനാലാണ് നൽകാതിരുന്നത്.


പിൻവാതിൽ നിയമനം പാർട്ടിയുടെ നിലപാടല്ല. ഈ കത്ത് എങ്ങനെ പുറത്ത് വന്നുവെന്നത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തിൽ എല്ലാം പുറത്ത് വരും. മേയറുടെ പേരിലുള്ള കത്ത് വ്യാജമാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നും ഡി.ആർ.അനിൽ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.