Nurses strike: പ്രതിദിന വേതനം ഉയര്‍ത്തണം; തൃശൂരില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു
Nurses strike in Thrissur: പ്രതിദിന വേതനം 1500 രൂപയാക്കി ഉയര്‍ത്തണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം തുടരുന്നു. പ്രതിദിന വേതനം 1500 ആക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് നടന്ന കളക്ടറേറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് നേഴ്‌സുമാര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ 30 ആശുപത്രികളില്‍ 26 ഇടത്തും 50% ഇടക്കാല ആശ്വാസം നല്‍കാന്‍ തയ്യാറായതായി യു എന്‍ എ. അറിയിച്ചു.
ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കണമെന്നും കോണ്‍ട്രാക്ട് നിയമനങ്ങള്‍ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടാണ് തൃശൂരില്‍ സ്വകാര്യ നഴ്‌സുമാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ലേബര്‍ ഓഫീസറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമര പ്രഖ്യാപനം. കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയുമായി മാനേജ്‌മെന്റുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ യു എന്‍ എ പ്രതിനിധികള്‍ തീരുമാനമെടുക്കുകയായിരുന്നു.
ALSO READ: സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മൺസൂൺ പ്രവചനം
ഇന്ന് നടന്ന കളക്ടറേറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് സ്വകാര്യ നഴ്‌സുമാരാണ് പങ്കെടുത്തത്. അഞ്ച് ആശുപത്രികള്‍ ഇന്നലെ വൈകി നടന്ന ചര്‍ച്ചകളില്‍ ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചിരുന്നു. എന്നാല്‍ സമരം തുടങ്ങിയതോടെ മറ്റു ആശുപത്രികളും ആവശ്യം അംഗീകരിക്കാന്‍ മുന്നോട്ട് വന്നു. നഴ്‌സുമാര്‍ ഐസിയു ഉള്‍പ്പെടെ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് തീരുമാനം. നിലവില്‍ 26 ആശുപത്രികള്‍ 50% ഇടക്കാല ആശ്വാസം നല്‍കാന്‍ തയ്യാറായതായി യുഎന്‍എ നേതൃത്വം അറിയിച്ചു.
അശ്വിനി, എലൈറ്റ്, ചന്ദ്രമതി, മദര്‍ തുടങ്ങിയ ആശുപത്രികള്‍ മാത്രമാണ് ശമ്പള വര്‍ധവ് അംഗീകരിക്കാതിരുന്നത്. ഇവരുമായി ചര്‍ച്ചകളിലൂടെ സമരം പരിഹരിക്കാമെന്നാണ് യുഎന്‍എയുടെ കണക്കുകൂട്ടല്‍. നിലവില്‍ ലേബര്‍ കമ്മീഷനുമായി ചര്‍ച്ച നടക്കുന്നുണ്ട്. സമരം നടക്കുന്ന ആശുപത്രികള്‍ നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് യുഎന്‍എയുടെ തീരുമാനം.
ഇന്നലെ ഉച്ചയോടെയാണ് നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചത്. തീവ്രപരിചരണ വിഭാഗലത്തിലടക്കം നഴ്‌സുമാര്‍ ജോലിയ്ക്ക് കയറിയിരുന്നില്ല. അടിയന്തര ചികിത്സയ്ക്ക് എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളില്‍ എത്തിക്കാന്‍ യുഎന്‍എയുടെ അംഗങ്ങള്‍ ആംബുലന്‍സുമായി നിലയുറപ്പിച്ചിരുന്നു. നഴ്‌സുമാരുടെ സമരം തടയാനാകില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി നിലപാടെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...