Kerala Monsoon Prediction: സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മൺസൂൺ പ്രവചനം

Monsoon Update: കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്നും ശരാശരിക്കും മുകളിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ്.  

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 04:10 PM IST
  • സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ ഈ മൺസൂണിൽ മഴ ലഭിക്കാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
  • എന്നാൽ വടക്കൻ കേരളത്തിൽ മഴ കുറയാനാണ് സാധ്യത.
  • തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു.
Kerala Monsoon Prediction: സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മൺസൂൺ പ്രവചനം

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ ഈ മൺസൂണിൽ മഴ ലഭിക്കാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ വടക്കൻ കേരളത്തിൽ മഴ കുറയാനാണ് സാധ്യത. തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു. 

അതേസമയം സംസ്ഥാനത്ത് ചൊവ്വയും ബുധനും കഠിനമായ ചൂട് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്. താപസൂചിക 58 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൃശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. 

Also Read: K Surendran: 'മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തം, മന്ത്രിയാക്കിയത് വോട്ട് കിട്ടാൻ'; മുഹമ്മദ് റിയാസിനെതിരെ കെ സുരേന്ദ്രൻ

 

അതേസമയം കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 58 ഡിഗ്രി സെലിഷ്യസ് ചൂട് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള 8 ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 52 മുതല്‍ 54 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അനുഭവവേദ്യമാകുന്ന ചൂട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ബുധനാഴ്ച താപസൂചിക 52 ന് മുകളിലെത്തും

ഹൈറേഞ്ച് പ്രദേശത്ത് മാത്രമായിരിക്കും ചൂടിന്റെ കാഠിന്യം കുറയുക. 11 മണി മുതല്‍ ഉച്ച തിരിഞ്ഞ് മൂന്നു മണിവരെ നേരിട്ട് വെയിലേല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. ചൂട് ഉയരുന്നതിനാൽ നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ നോക്കണം. അതിനിടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ വേനല്‍ മഴതുടരും. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News