ഇരുനൂറ് വർഷത്തിലധികം പഴക്കമുളള വൈനന്തത്തെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗക്കാർക്ക് ഇനി ആരാധന നടത്താം . സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തിലെ ആരാധനയ്ക്കായി ഇവിടുത്തെ നൂറ് കണക്കിന് കുടുംബങ്ങൾ ചേർന്ന് നടത്തിയ പ്രതിഷേധമാണ് ഫലം കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 വരദരാജ പെരുമാൾ ക്ഷേത്രത്തിൽ പ്രവിശേചിച്ച് ആരാധന നടത്താൻ പ്രദേശത്തെ ദളിത് വിഭാഗക്കാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി . നിവേദനങ്ങളും പ്രതിഷേധങ്ങളുമൊക്കെയായി ഇവർ കാത്തിരിക്കുകയായിരുന്നു . എന്നാൽ ക്ഷേത്ര ഭരണ സമിതി ആരാധനയ്ക്ക് അനുമതി നൽകിയില്ല . ക്ഷേത്രത്തിൽ കയറാൻ ചിലർ ശ്രമിച്ചത് പ്രദേശത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു . 


ആറു മാസം മുൻപാണ് ക്ഷേത്രപ്രവേശനത്തിനായി പ്രദേശത്തുകാർ നിരന്തര സമരം ആരംഭിച്ചത് . സമരം ശക്തമായതോടെ കലക്ടറുടെ നേതൃത്വത്തിൽ സമാധാന യോഗങ്ങൾ ചേർന്നു . ദേവസ്വം മന്ത്രിയുടെ ഓഫീസിലെത്തി സമരക്കാർ നിവേദനം നൽകി . ഒടുവിൽ അനുമതി ലഭിക്കുകയായിരുന്നു .  പ്രദേശത്തെ നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെത്തി ആരാധന നടത്തിയത് . കനത്ത പോലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രലവും പരിസരവും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.